Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂലിക്കത്ത് അയക്കല്ലേ; സ്റ്റാമ്പ് ഒട്ടിക്കണേ; അങ്ങനെ എങ്കിലും ഒരു ഗുണമുണ്ടാകട്ടെ; പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തയക്കുന്ന ഡിവൈഎഫ്‌ഐയെ ട്രോളി സോഷ്യല്‍മീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2019, 12:56 pm IST
in Kerala

തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന്‍ രാമചന്ദ്ര ഗുഹ തുടങ്ങിയവര്‍ക്കെതിരെ രാജ്യദ്രോഹം കുറ്റംചുമത്തി കേസെടുത്തത് ജനാധിപത്യവിരുദ്ധമെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു ലക്ഷം കത്തയക്കാനുള്ള ഡിവൈഎഫ്‌ഐ തീരുമാനത്തെ ട്രോളി സോഷ്യല്‍ മീഡിയ. കൂലിക്കത്ത് അയക്കല്ലേ, കത്തയക്കുമ്പോള്‍ സ്റ്റാമ്പ് ഒട്ടിക്കുക. അങ്ങനെ എങ്കിലും നിങ്ങളെ കൊണ്ട് ഇന്ത്യാ ഗവണ്‍മെന്റിന് ഒരു ഗുണമുണ്ടാകട്ടെ എന്നു കാട്ടി ഇന്ത്യ പോസ്റ്റിന്റെ ചിത്രത്തിലാണ് ട്രോളുകള്‍ വ്യാപിക്കുന്നത്. 

അന്തര്‍ദേശീയ പ്രശസ്തരായ ഇന്ത്യന്‍ കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് അംഗീകരിക്കാനാകില്ലെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറയുന്നത്. ജനാധിപത്യത്തെയും പൗരാവകാശത്തെയും വേട്ടയാടുന്നത് അംഗീകരിക്കില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് ഉടന്‍ പിന്‍വലിക്കണമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ കത്തയക്കാനുള്ള നീക്കത്തെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പലരും ട്രോളാക്കി മാറ്റുന്നത്. 

രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ ചലച്ചിത്ര പ്രവര്‍ത്തകരടക്കമുള്ള 50 ഓളം വ്യക്തികള്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്.  ഗവേഷകനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ, സംവിധായകന്‍ മണി രത്നം, ചലച്ചിത്ര പ്രവര്‍ത്തകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, രേവതി, അപര്‍ണാ സെന്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണു ബിഹാറിലെ സദര്‍ പോലീസ് ചീഫ്് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. രണ്ട് മാസം മുമ്പാണ് പരാതി നല്‍കിയത്.കത്തയച്ചവര്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. ഉജ്ജ്വലമായ പ്രവര്‍ത്തനം കാഴ്ചവെയ്‌ക്കുന്ന പ്രധാനമന്ത്രിയെ ഇകഴ്‌ത്തിക്കാട്ടാനും പരാതിക്കാര്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് കത്തെഴുതിയതിലൂടെ വിഘടന വാദികളെ സഹായിക്കുന്ന സമീപനമാണ് ഇവര്‍ സ്വീകരിച്ചതെന്നും പരാതിക്കാരന്‍ ആരോപിച്ചു. രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയതിന് കേസെടുക്കണമെന്നായിരിന്നു പരാതിക്കാരന്റെ ആവശ്യം. ഈ പരാതിയിലാണ് കോടതി ഉത്തരവ്.

അതേസമയം, തനിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച കോടതിയെ അപമാനിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ നേരത്തേ രംഗത്തു വന്നിരുന്നു. തനിക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത് പീറക്കോടതിയാണെന്നാണ് അദേഹം അധിക്ഷേപിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു പീറക്കോടതി പോലും ഇങ്ങനെ ഒരു കേസ് എടുക്കില്ല. എന്തെങ്കിലും സാമാന്യ ബോധം ഉള്ള ഒരു കോടതി ഈ  കേസെടുക്കുമോയെന്നും അദേഹം ചോദിച്ചു. .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

Kerala

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

കാന്താരയിലെ ദൈവക്കോലത്തെ അവഹേളിച്ച സംഭവം : നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ് കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.