കൊച്ചി: തലയിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയില്‍. ഷാര്‍ജയില്‍ നിന്നും വിമാനത്താവളത്തിലെത്തിയ നൗഷാദാണ് ഒന്നേകാല്‍ കിലോ സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി മുടിക്കുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു.
തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. വിഗ് വെച്ചതിനാല്‍ സ്വര്‍ണം കടത്തുന്നത് പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
സ്വര്‍ണം കടത്താന്‍ വിവിധ മാര്‍ഗങ്ങള്‍ പ്രതികള്‍ ഉപയോഗിക്കാറുണ്ടെങ്കിലും ഇത്തരത്തില്‍ ആദ്യമായാണ് സ്വര്‍ണം പിടിക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ സ്വര്‍ണ്ണ കടത്തിന് പിന്നില്‍ നൗഷാദിനു കൂട്ടാളികളുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടത്തും. സൂര്യ നായകനായ തമിഴ് സിനിമ അയനിലെ ഒരു രംഗത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഈ സംഭവം.
















