കുവൈറ്റ് സിറ്റി: മരടിലെ ഫഌറ്റ് വിഷയത്തില്‍സുപ്രീംകോടതി വിധിക്കെതിരെ ജസ്റ്റിസ് കമാല്‍ പാഷ. ജനങ്ങള്‍ക്ക് ജൂഡീഷ്യറിയില്‍ വിശ്വാസം കുറഞ്ഞു വരുന്ന ഒരു സാഹചര്യം ഇന്ത്യയില്‍ നിലനില്‍ക്കുന്നുവെന്നും സുപ്രീം കോടതി പറയുന്നതെല്ലാം ശരിയാകണമെന്നില്ലെന്നും അദേഹം പറഞ്ഞു. കൊല്ലം ജില്ലാ അസോസിയേഷന്റെ വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ കുവൈറ്റിലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് അദേഹം ഇക്കാര്യം പറഞ്ഞത്.
മരട് ഫഌറ്റ് സംബന്ധിച്ച് നിരവധി ദൂരുഹതകള്‍ നിലനില്‍ക്കെയാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ ഈ പ്രസ്താവന. ഫഌറ്റ് ഒഴിയാന്‍ കോടതി നല്‍കിയ സമയം വ്യാഴാച്ചവരെയായിരുന്നു. എന്നാല്‍ ഉടമസ്ഥരില്‍ 50 പേരെക്കുറിച്ച് യാതൊരു വിവരവും ഇല്ലതാവസ്ഥയാണ്. ഫഌറ്റ് കെയര്‍ ടേക്കര്‍മാര്‍ക്കും ഉടമസ്ഥരെക്കുറിച്ച് വ്യക്തതയില്ല. 326 അപ്പാര്‍ട്ട്‌മെന്റുള്ള നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നിന്നായി ഇതുവരെ 243 ഉടമകളാണ് ഒഴിഞ്ഞത്.
















