കോഴിക്കോട്: കൂടത്തായിയില്‍ ബന്ധുക്കളായ ആറ് പേര്‍ മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായി സൂചന. മരിച്ച ആറുപേരുടെയും ബന്ധുക്കളായ ചിലര്‍ കുറ്റസമ്മതം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
കേസില്‍ ഉടന്‍ അറസ്റ്റ് ഉണ്ടായേക്കും. ബന്ധുക്കളായ ആറുപേരുടേയും മരണം സമാന രീതിയില്‍ ആയതോടെയാണ് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അന്വേഷണം ആരംഭിക്കുകയായിരുന്നു.
കുടുംബ നാഥനായ ടോം തോമസിന്റേയും കുടുംബാഗങ്ങളുടേയും സ്വത്ത് തട്ടിയെടുക്കാനാണ് പ്രതികള്‍ ലക്ഷ്യംവെച്ചതന്നാണ് പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട തെളിവുകളും പോലീസിന് ലഭിച്ചു. അന്വേഷണ തുടക്കത്തില്‍ മരിച്ചവരുടെ ബന്ധുക്കളെയും കുടുംബവുമായി അടുത്തിടപഴകുന്ന ആളുകളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. നൂറിലധികം പേരെയാണ് ചോദ്യം ചെയ്തത്.
രണ്ടാമതു നടന്ന ചോദ്യം ചെയ്യലില്‍ കുടുംബത്തിലുള്ള ചിലര്‍ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയതിനെ തുടര്‍ന്നാണ് മരണമുണ്ടായതെന്ന് മോഴി ലഭിച്ചിട്ടുണ്ട്. മരണകാരണം സയ്‌നെയ് പോലുള്ള വിഷവസ്തുവാണെന്ന് നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. സയ്‌നെയ്ഡ് എവിടെ നിന്നു കിട്ടിയെന്ന കാര്യവും ഉദ്യോഗസ്ഥര്‍് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ആരോക്കെയാണ് കുറ്റസമ്മതം നടത്തിയതെന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.
അതേസമയം ഒന്നിലധികമാളുകള്‍ കുറ്റകൃത്യത്തില്‍ പങ്കാളിത്തം ഉണ്ടായിരുന്നതായും സംശയമുണ്ട്. വ്യാജ വില്‍പത്രമുണ്ടാക്കിയ ആളുകളെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരും കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. ടോം തോമസിന്റെ കുടുംബത്തിലെ ചിലരുടെ നിര്‍ദേശപ്രകാരം വ്യാജ വില്‍പത്രമുണ്ടാക്കിയെന്നാണ് ഇവര്‍ നല്‍കിയ മോഴി. കുറ്റസമ്മതമുള്ള സാഹചര്യത്തില്‍ ഫോറന്‍സിക് പരിശോധന കഴിയുംവരെ കാത്തിരിക്കേണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിയമോപദേശം.
















