ന്യൂദല്‍ഹി: പാക്കിസ്ഥാന് പിന്തുണ നല്‍കിയതോടെ തുര്‍ക്കിക്കെതിരെ പ്രതിരോധ മേഖലയില്‍ കര്‍ശ്ശന നിലപാട് സ്വീകരിച്ച് ഇന്ത്യ. തുര്‍ക്കി കപ്പല്‍ നിര്‍മാണശാലയ്‌ക്ക് ഇന്ത്യ നല്‍കിയ കരാറാണ് പിന്‍വലിച്ചുകൊണ്ടാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. തുര്‍ക്കിയുടെ അനാഡോലു കപ്പല്‍ നിര്‍മ്മാണ ശാലയ്‌ക്ക് നല്‍കിയിരുന്ന കപ്പലുകളുടെ 16100 കോടിയോളം രൂപയുടെ കരാര്‍ മോദി സര്‍ക്കാര്‍ പിന്‍വലിച്ചു. പാക്കിസ്ഥാനുമായി തുര്‍ക്കിക്ക് അടുത്ത ബന്ധമാണ് ഉള്ളത്. പ്രത്യേക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് കരാര്‍ നിര്‍ത്തിവെട്ടിരിക്കുന്നത്.
ഇന്ത്യയും തുര്‍ക്കിയും തമ്മില്‍ 70 വര്‍ഷത്തെ വളരെ അടുത്ത ബന്ധമാണുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനും മാറ്റമില്ല. പാക്കിസ്ഥാന്റെ ഭാഗത്ത് പ്രകോപനങ്ങള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ ഇന്ത്യ സുരക്ഷാ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അതാണ് ഈ നടപടി കൈക്കൊണ്ടിരിക്കുന്നതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അനാഡോലു കപ്പല്‍ നിര്‍മ്മാണ ശാലക്ക് ഇന്ത്യന്‍ നാവികസേന നല്‍കിയ 5 എഫ്എസ്എസ് കരാറാണ് ഇന്ത്യ പിന്‍വലിച്ചത്. ഏതാണ്ട് 16,100 കോടി രൂപ ചെലവാണ് ഇതിന് പ്രതീക്ഷിച്ചിത്. അഞ്ച് കപ്പലുകളുടെ നിര്‍മ്മാണത്തിനായി തുര്‍ക്കി കപ്പല്‍ ശാല എല്‍ വണ്‍ ഉള്‍പ്പടെ ഏഴ് ആഗോള കമ്പനികളാണ് പ്രൊപ്പോസല്‍ നല്‍കിയിരുന്നത്. ജര്‍മ്മന്‍ തൈസെന്‍ക്രൂപ്പ് മറൈന്‍ സിസ്റ്റംസ് (ടികെഎംഎസ്), ഇറ്റലിയിലെ ഫിന്‍കാന്‍ടേരി, സ്‌പെയിനില്‍ നിന്നുള്ള നവാന്‍തിയ, റഷ്യയില്‍ നിന്നുള്ള റോസ്ബറോനെക്‌സ്‌പോര്‍ട്‌സ് (ആര്‍ഒ), തുര്‍ക്കിയുടെ അനാഡോലു ഷിപ്പ് യാര്‍ഡ് എന്നിവ സമര്‍പ്പിച്ച അപേക്ഷകളില്‍ നിന്ന് ടികെഎംഎസ്, ആര്‍ഒ, ടര്‍ക്കിഷ് ഷിപ്പ് യാര്‍ഡ് എന്നിവയുള്‍പ്പെടെ മൂന്ന് കമ്പനികളെ മാത്രമേ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിരുന്നുള്ളു. 45000 ടണ്ണിന്റെ 5 വെസലുകള്‍ ആണ് കരാറില്‍ ഉണ്ടായിരുന്നത്.
അടുത്തിടെ നടന്ന യൂഎന്‍ സമ്മേളനത്തില്‍ പാക് പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിയിരുന്നു. സമ്മര്‍ദ്ദത്തിന് വഴങ്ങി തുര്‍ക്കി പ്രസിഡന്റ് എല്‍ദോഗന്‍ ഇതിനെ പിന്തുണയ്‌ക്കുകയും ചെയ്തിരുന്നു. ഇതാണ് മോദി സര്‍ക്കാര്‍ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നതിന് കാരണമായത്. ഇതോടെ ഭാരതം കനത്തആഘാതമാണ് തുര്‍ക്കിക്ക് നല്‍കിയത്.
















