തൃശൂര്‍: താന്‍ എംപിയായത് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ പ്രാര്‍ത്ഥനകൊണ്ട് മാത്രമാണെന്ന് തൃശൂര്‍ എം.പി ടി.എന്‍ പ്രതാപന്‍. മണ്ഡലത്തിലെ വോട്ടര്‍മാരെ അവഹേളിച്ച് കൊണ്ട് ചാവക്കാട് നടന്ന എസ്എസ്എഫ് സംസ്ഥാന സാഹിത്യോത്സവ് വേദിയിലാണ് പ്രതാപന്‍ ഇങ്ങനൊരു പ്രസ്താവന നടത്തിയത്. കാന്തപുരത്തിന്റെ പ്രാര്‍ത്ഥനയോട് കൂടിയാണ് എംപിയാകാന്‍ അവസരമുണ്ടായത്, അതില്‍ അഭിമാനിക്കുന്നുവെന്നും അദേഹം സമ്മേളന വേദിയില്‍ പറഞ്ഞു.
ടിഎന്‍ പ്രതാപന്റെ പ്രസംഗം അണികള്‍ തക്ബീര്‍ മുഴക്കിയാണ് സ്വീകരിച്ചത്. അതേ സമയം, വോട്ട് കിട്ടാന്‍ വേണ്ടിയാണ് ്രപതാപന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കാന്തപുരത്തെ പ്രതാപന്‍ പുകഴ്‌ത്തുന്നത് ഇകെ വിഭാഗം സുന്നികള്‍ക്ക് പിടിച്ചിട്ടില്ല. രാജ്യത്തിന്റെ രക്ഷയ്‌ക്ക് ഉസ്താതിന്റെ പ്രാര്‍ത്ഥന ആവശ്യമാണെന്നും പ്രതാപന്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്. തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരെ ആക്ഷേപിച്ചുകൊണ്ടാണ് എംപിയുടെ പ്രസംഗം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
















