തൃശൂര്‍: സ്വകാര്യ ബസ് ലോബിയെ പ്രോത്സാഹിപ്പിച്ച് സംസ്ഥാന സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും. അനുമതിയുണ്ടായിട്ടും ബംഗൂുരുവിലേക്കു സര്‍വീസ് നടത്താന്‍ തയാറാകാതെ കെ.എസ്.ആര്‍.ടി.സി അധികൃതര്‍.സേലം വഴി സര്‍വീസുള്ള രണ്ടു തൃശൂര്‍-ബംഗളൂരു ബസുകള്‍ക്കാണ് ഒന്നരവര്‍ഷം മുമ്പുവരെ പെര്‍മിറ്റ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇതിലൊന്നിനെ പത്തനംതിട്ടയില്‍ നിന്നു പുതിയ ബസ് തുടങ്ങുന്നതിന്റെ പേരില്‍ പിന്‍വലിക്കുകയായിരുന്നു. ഇതോടെ തൃശൂരില്‍ നിന്നും കുറഞ്ഞ ചെലവില്‍ ബംഗളുരുവിലെക്കുള്ള യാത്ര സൗകര്യം ഇല്ലാതാക്കുകയാണ് അധിതൃതര്‍ ചെയ്തത്.
തിരക്ക് കുടുതലുള്ള ദിവസങ്ങളില്‍ പത്തനംതിട്ട, തിരുവനന്തപുരം ഉള്‍പ്പടെയുള്ള ഡിപ്പോകളില്‍ നിന്നുവരുന്ന ബസുകളില്‍ അവിടെ നിന്നുള്ള ടിക്കറ്റ് നിരക്കു കൊടുത്താല്‍ മാത്രമേ യാത്രക്കാര്‍ക്ക് സീറ്റ് ലഭിക്കൂവെന്ന് സ്ഥിതിയാണ്. വിവിധ സംഘടനക്കള്‍ ഇതിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്. യാത്രക്കാര്‍ക്ക് അനുഗ്രഹമാകുന്ന സേലം വഴി തൃശൂര്‍-ബംഗളുരു സര്‍വീസ് ആരംഭിക്കാത്തതിനു പിന്നില്‍ സ്വകാര്യ ബസ് ലോബികളുമായുള്ള ഒത്തുകളിയാണെന്ന ആക്ഷേപവും ശക്തമാണ്.
















