ന്യൂദല്‍ഹി: മരട് ഫ്‌ളാറ്റ് വിഷയത്തില്‍ വീണ്ടും സുപ്രീം കോടതിയുടെ കര്‍ശന ഇടപെടല്‍. ഫ്ളാറ്റുകളില്‍ നിന്നൊഴിയാന്‍ സമയം വേണമെന്ന മരടിലെ ഫ്ളാറ്റുടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഒരു മണിക്കൂര്‍ പോലും നീട്ടി നല്‍കാനാവില്ലെന്ന് ജസ്റ്റിസ് അരുണ്‍മിശ്ര വ്യക്തമാക്കി. കോടതിയ്‌ക്ക് പുറത്ത് പോകാന്‍ അഭിഭാഷകരോടു ക്ഷുഭിതായി കോടതി നിര്‍ദേശിച്ചു.. ഫ്ളാറ്റുകളില്‍ നിന്നൊഴിയാന്‍ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.ഇതിന് തിരിച്ചടിയായണ് സുപ്രീംകോടതിയുടെ തീരുമാനം. ഒരു ആവശ്യവും അംഗീകരിക്കാന്‍ പോകുന്നില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, മരടിലെ ഫ്ളാറ്റുകളില്‍ നിന്നും ഭൂരിപക്ഷം പേരും താമസം മാറ്റി. ഇന്നലെ രാത്രി 12 മണിക്കകം താമസക്കാരെല്ലാം ഫ്ളാറ്റ് വിട്ട് പോകണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ ഉടമകള്‍ക്ക് വീട്ടുപകരണങ്ങള്‍ മാറ്റാന്‍ കളക്ടര്‍ കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്.മരടിലെ നാല് ഫ്ളാറ്റ് സമുച്ചയങ്ങളിലെ 326 അപ്പാര്‍ട്ട്മെന്റില്‍ നിന്നായി 243ല്‍ അധികം ഉടമകളാണ് ഇതിനോടകം ഒഴിഞ്ഞത്. വീട്ടുസാധനങ്ങള്‍ സാധനങ്ങള്‍ മാറ്റുന്നത് വരെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. അപേക്ഷിച്ചവര്‍ക്ക് താത്കാലിക പുനരധിവാസം ലഭിക്കുമെന്നും ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. അതേസമയം താമസം ഒഴിഞ്ഞെന്ന് രേഖാമൂലം എഴുതി നല്‍കിയാല്‍ സാധനങ്ങള്‍ നീക്കാന്‍ 9ാം തീയതി വരെ സമയം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. സാധനങ്ങള്‍ നീക്കുന്നതിന് ഫ്ളാറ്റ് ഉടമകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ സഹായം ഇന്നും തുടരും. സാധനങ്ങള്‍ നീക്കം ചെയ്യാന്‍ ഓരോ ഫ്ളാറ്റുകളിലും 20 വോളണ്ടിയര്‍മാരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷയ്‌ക്കായി പോലീസിനേയും വിന്യസിച്ചിട്ടുണ്ട്.
















