കൊച്ചി : കേരളമടക്കം ഏഴ് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് ഉത്തരവിറക്കി. കേരളത്തിന്റെ പുതിയ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ ആണ്. നിലവില്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയാണ്.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയി സുപ്രിം കോടതി ജസ്റ്റിസായതിനെ തുടര്‍ന്നാണ് പുതിയ നിയമനം. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നിയമന ഉത്തരവില്‍ ഒപ്പുവെച്ചതായി നിയമമന്ത്രാലയം അറിയിച്ചു.
ഇതോടൊപ്പം കര്‍ണാടക ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എല്‍. നാരായണ സ്വാമി ഹിമാചല്‍ ചീഫ് ജസ്റ്റിസായും, മധ്യപ്രദേശ് ജസ്റ്റിസ് രവി ശങ്കര്‍ ഝാ ഹരിയാന ചീഫ് ജസ്റ്റിസായും, ബോംബെ ഹൈക്കോടതി ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തിയെ രാജസ്ഥാന്‍ ചീഫ് ജസ്റ്റിസായും നിയമിച്ചിട്ടുണ്ട്. ജസ്റ്റിസ് അജയ് ലാംബ (ഗുവഹാത്തി), ജസ്റ്റിസ് അരൂപ് ഗോസ്വാമി (സിക്കിം), ജസ്റ്റിസ് ജെ.കെ. മഹേശ്വരി (ആന്ധ്രാ പ്രദേശ്)
















