തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്തുന്നപും. വിജിലന്‍സ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ അനുമതി തേടി. പാലാവരിവട്ടം പാലം നിര്‍മാണത്തില്‍ മന്ത്രി എന്ന നിലയിലുള്ള പങ്ക് അന്വേഷിക്കാനാണ് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുന്നത്.
കരാറുകാരന് ചട്ടം ലംഘിച്ച് വായ്‌പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നുവെന്ന് നേരത്തെ വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് നേരത്തെ അറസ്റ്റിലായാണ്. അതേസമയം കരാറുകാരന് പണം മുന്‍കൂര്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞാണെന്ന് ടി.ഒ. സൂരജ് വെളിപ്പെടുത്തിയിരുന്നു.
കൂടാതെ പ്രീ ബിഡ് യോഗത്തിലെ തീരുമാനത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി ഇത്തരത്തില്‍ വായ്‌പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് വിജിലന്‍സ് അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ അന്ന് വായ്‌പ്പയ്‌ക്ക് ഈടാക്കിയിരന്നത് 11 മുതല്‍ 14 ശതമാനം വരെ പലിശയാണ്.
എന്നാല്‍ വെറും ഏഴ് ശതമാനം പലിശക്കാണ് കരാറുകാരന് വായ്‌പ നല്‍കിയത്. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 56 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ഇക്കാര്യം അക്കൗണ്ട് ജനറലിന്റെ 2014 ലെ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍ മന്ത്രിയുടെ പങ്കിനെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.
















