ദുബായ്: ഔദ്യോഗിക സന്ദര്‍ശത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും യു.എ.ഇയിലെത്തി. ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്നു വൈകീട്ടാണ് അദ്ദേഹം ഭാര്യയുമടക്കമുള്ളവര്‍ ദുബായില്‍ എത്തിയത്.കോണ്‍സുല്‍ ജനറല്‍ വിപുല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: ഇളങ്കോവന്‍, നോര്‍ക്ക റുട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ യൂസഫലി, പ്രോട്ടോകോള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചാനയിച്ചു.
















