ലക്‌നൗ: രാഷ്‌ട്രപിതാവിന്റെ 150-ാം ജന്മവാര്‍ഷികത്തില്‍ 36 മണിക്കൂര്‍ നീണ്ട പ്രത്യേക നിയമസഭ സമ്മേളനം നടത്തി ചരിത്രം സൃഷ്ടിച്ച് യുപി സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും അതിന്റെ സാക്ഷാത്കാരത്തെക്കുറിച്ചുമാണ് ചര്‍ച്ച നടന്നത്.സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നടന്ന പ്രത്യേക സമ്മേളനത്തില്‍ പങ്കെടുത്തതില്‍ സന്തോഷം പങ്കുവച്ച് നിരവധി എം.എല്‍.എമാര്‍ സംസാരിച്ചു. സംസ്ഥാനത്തെ കുറിച്ച് വിപുലമായി ചിന്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനും അവസരമൊരുക്കി തന്നതില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊട് നന്ദി പറയുന്നുവെന്ന് മഹോലി എം.എല്‍.എ ശശാങ്ക ത്രിവേദി പറഞ്ഞു.
ഈ സമ്മേളനത്തില്‍ നാം ഊന്നല്‍ കൊടുത്തത് കര്‍ഷകരുടെയും പാവപെട്ടവരുടെയും ഉന്നമനതിനാണ്. ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ തുടര്‍ച്ചായായുള്ള പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് സീതപുര്‍ എം.എല്‍.എ ജ്ഞാന്‍ ടിവാരി പറഞ്ഞു. ചരിത്രത്തില്‍ ഇതാദ്യമായാണ് ഉത്തര്‍ പ്രദേശ് 36 മണിക്കൂര്‍ സഭസമ്മേളനം നടത്തുന്നത്. ജനസേവനം ചെയുന്നതില്‍ നാം സന്തോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗിയും ഒരോ ദിവസവും കുറഞ്ഞത് 18 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ നമുക്ക് പ്രജോദനവും അഭിമാനവും നല്‍ക്കുന്നുവെന്നും ടിവാരി വ്യക്തമാക്കി.















