റിയാദ്: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള സംഘം സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. ജമ്മുകശ്മീര്‍ വിഷയത്തില്‍ അന്താരാഷ്‌ട്രതലത്തില്‍ വ്യക്തതവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്ദര്‍ശനം. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അമേരിക്കയില്‍ നിന്നും മടങ്ങും വഴി സൗദിയിലിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യന്‍ സംഘം സൗദി അറേബ്യയിലെത്തിയിരിക്കുന്നത്.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് നേരിട്ട് വിശദമാക്കുകയെന്നതാണ് സംഘത്തിന്റെ സന്ദര്‍ശനം ഉദേശമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇരുരാജ്യങ്ങളും ഉഭയകക്ഷി വിഷയങ്ങളിലും മേഖലയിലെ സുരക്ഷാ പ്രശ്നങ്ങളും ചര്‍ച്ചചെയ്യുമെന്നാണ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സൗദിയുടെ സുരക്ഷാ കാര്യങ്ങളുടെ ചുമതലയുള്ള അധ്യക്ഷന്‍ ഡോ. മുസാഇദ് അല്‍ ഐബനുമായും ഇന്റലിജന്റ്സ് ഡയറക്ടര്‍ ഖാലിദ് ബിന്‍ അലി അല്‍ ഹുമൈദാനുമായും ഡോവല്‍ കൂടിക്കാഴ്‌ച്ച നടത്തി.
പാകിസ്ഥാനെ പ്രത്യക്ഷത്തില്‍ തന്നെ കശ്മീര്‍ വിഷയത്തില്‍ ചൈനയും മലേഷ്യയും തുര്‍ക്കിയും പിന്തുണച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ശക്തിയായ യുഎഇയും സൈനികശക്തിയായ സൗദിയും നിഷ്പക്ഷനിലപാടെടുത്തത് ഭാരതവുമായുള്ള ബന്ധത്തിന്റെ ശക്തമായ തെളിവായി പ്രതിരോധ വിദ്ഗ്ധര്‍ ചൂണ്ടിക്കാട്ടി.















