ഗുരുവായൂര്‍: ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ബിംബശുദ്ധി ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ഇന്നും നാളെയും ദര്‍ശനത്തിന് രണ്ടര മണിക്കൂര്‍ നിയന്ത്രിക്കും.ഇന്നു വൈകീട്ട് ദീപാരാധനയ്‌ക്കു ശേഷം രാത്രി ഒമ്പതുവരെയും നാളെ രാവിലെ ശീവേലിക്ക് ശേഷം ഒമ്പതരവരെയും ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല. പുറമെ നിന്ന് ദര്‍ശനം നടത്താം. നാളെ രാത്രി ശ്രീഭൂതബലിയുള്ളതിനാല്‍ രാത്രി ഏഴിനു ശേഷം ശ്രീഭൂതബലിയും അത്താഴപൂജയും കഴിഞ്ഞ് നടതുറക്കുന്ന എട്ടരവരെ നാലമ്പലത്തിലേക്ക് പ്രവേശനം ഉണ്ടാകില്ലന്നുക്ഷേത്രം അധികൃതര്‍ അറിയിച്ചു.
















