കോട്ടയം : മഹാത്മ ഗാന്ധിയുടെ 150-ആം ജന്മദിനത്തില്‍ സമരക്കാര്‍ റോഡില്‍ ഉപേക്ഷിച്ച് പ്ലാസ്റ്റിക്കുകള്‍ വൃത്തിയാക്കി സേവാഭാരതി പ്രവര്‍ത്തകര്‍. യാക്കോബായ- ഓര്‍ത്ത്‌ഡോക്‌സ് സഭാ തര്‍ക്കങ്ങളെ തുടര്‍ന്ന് കോട്ടയം നഗരത്തില്‍ നടന്ന പ്രതിഷേധ സമരത്തിനുശേഷമാണ് റോഡില്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കൊണ്ടു നിറഞ്ഞത്.
ഓര്‍ത്ത്‌ഡോക്‌സ് സഭാ കേന്ദ്രമായ ദേവലോകം അരമനയിലേക്ക് നടന്ന പ്രതിഷേധ സമരത്തിലാണ് കോട്ടയത്തെ പ്രധാന റോഡുകള്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടും സമര പ്ലക്കാര്‍ഡുകള്‍ കൊണ്ടും നിറഞ്ഞത്. സമരത്തില്‍ പങ്കെടുത്ത വൈദികന്മാര്‍ ഉള്‍പ്പടെയുള്ള നൂറ് കണക്കിന്നാളുകള്‍ ഉപേക്ഷിച്ച കുടിവെള്ള കുപ്പികളും പ്ലക്കാര്‍ഡുകളും മറ്റ് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കഞ്ഞിക്കുഴിക്ക് സമീപം മാലിന്യക്കൂമ്പാരമാക്കി.
നിരത്തുകളില്‍ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് സേവാ ഭാരതി പ്രവര്‍ത്തകര്‍ വൃത്തിയാക്കാന്‍ ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ പ്ലാസ്റ്റിക്ക് ഉള്‍പടെയുള്ള മാലിന്യങ്ങള്‍ നീക്കി റോഡുകള്‍ പഴയത് പോലെ പുനസ്ഥാപിച്ചു. വിജയപുരത്തെ സേവാഭാരതി പ്രവര്‍ത്തകരാണ് ഇത്തരത്തില്‍ ജനങ്ങള്‍ക്ക് മാതൃകയായത്.
















