തിരുവനന്തപുരം: പിറവം പള്ളിയില്‍ അടക്കം സുപ്രീം കോടതി വിധിപ്രകാരം ഓര്‍ത്തഡോക്സ് വിഭാഗം വിജയം നേടിയതിനു പിന്നാലെ പുറത്തിറക്കിയ അറിയിപ്പ് വ്യാജമെന്നു യാക്കോബ സഭ. യാക്കോബ സഭയുടെ പുത്തന്‍കുരിശിലെ ആസ്ഥാനത്തു നിന്ന് ഇന്നലെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഓര്‍ത്തഡോക്സ് വിഭാഗത്തിനെതിരേ തുറന്ന പോരിനായിരുന്നു യാക്കോബ ആഹ്വാനം ചെയ്യുന്നത്. മീഡിയ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്തയുടെ പേരിലായിരുന്നു അറിയിപ്പ്. ഒപ്പും സീലും അടക്കം ഉള്‍പ്പെടുത്തിയാണ് അറിയിപ്പ് വന്നത്. ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീരിക്കും മുന്‍പ് ഈ പ്രസ്താവന സംബന്ധിച്ച് നേരിട്ട് വിളിച്ച് അന്വേഷിച്ചിട്ടും യാക്കോബായ സഭ പ്രതികരിക്കാന്‍ തയാറായിരുന്നില്ല. വിശ്വാസി സമൂഹത്തിനുള്ളില്‍ നില്‍ക്കുന്ന പ്രശ്നം മാത്രമാണിതെന്നാണ് സഭയുടെ പുത്തന്‍കുരിശിലെ പ്രതിനിധി ജന്മഭൂമിയോട് പറഞ്ഞത്.
സഭയുടെ പേരിലുള്ള ജെസിസി ന്യൂസ് പേജ് വഴിയാണ് അറിയിപ്പ് വ്യാജമെന്ന് വ്യക്തമാക്കിയത്. അറിയിപ്പു പ്രകാരം മനോരമ പത്രം, എംആര്‍എഫ് ടയര്‍, പാരഗണ്‍ പാദരക്ഷകള്‍ എന്നിവ ബഹിഷ്‌കരിക്കണം. മുത്തൂറ്റ് പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നുള്ള യാക്കോബ വിശ്വാസികളുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കണം. അതോടൊപ്പം ാേര്‍ത്തഡോക്സ് സഭയില്‍ നിന്നും ഓര്‍ത്തഡോക്സ് സഭയിലേക്കും വിവാഹ കൂദാശ നടത്തിയ ദമ്പതിമാര്‍ അത് ഉപേക്ഷിക്കാന്‍ തയാറാകണം. വിവാഹബന്ധം വേര്‍പ്പെടുത്തുമ്പോള്‍ അതില്‍ ജനിച്ച കുഞ്ഞുങ്ങളേയും ഉപേക്ഷിച്ചു അന്ത്യേഖ്യന്‍ വിശ്വാസത്തില്‍ ചേരാന്‍ ശ്രമിക്കണം അടക്കം കാര്യങ്ങളാണ് ഉണ്ടായിരുന്നത്.
















