Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാലമില്ലാത്ത അവസ്ഥ തുര്യം

ചിത്തവൃത്തി നിരോധമാണ് യോഗം. അതു തന്നെ ഉറക്കമാവുന്നതാണ് യോഗനിദ്ര. യോഗമാകുന്ന നിദ്ര. അതു ലഭിച്ചവനാണ് യോഗ നിദ്രിതന്‍. അവന് കാലമില്ല, മരണമില്ല.

കൈതപ്രം വാസുദേവന്‍ നമ്പൂതിരി by കൈതപ്രം വാസുദേവന്‍ നമ്പൂതിരി
Oct 2, 2019, 03:45 am IST
in Samskriti

ഭ്രുവോര്‍ മധ്യേ ശിവസ്ഥാനം

മനസ്തത്ര വിലീയതേ

ജ്ഞാതവ്യം തത്പദം തുര്യം

തത്ര കാലോ ന വിദ്യതേ  48

ഭ്രൂമധ്യത്തിലാണ് ശിവസ്ഥാനം. അവിടെ മനസ്സ് ലയിക്കുന്നു. ആ നാലാം അവസ്ഥ അറിയണം. അവിടെ കാലമില്ല.

ശിവസ്ഥാനമെന്നാല്‍ ശംഭുവിന്റെ, ഈശ്വരന്റെ സ്ഥാനമെന്നോ സുഖ (ശിവം ) രൂപമായ ആത്മാവിന്റെ സ്ഥാനമെന്നോ പറയാം. അവിടെ മനസ്സിനെ കേന്ദ്രീകരിക്കുമ്പോള്‍ അതിന് ശാംഭവീ ( ശംഭുവിന്റെ )മുദ്ര എന്നു പറയും. ശാംഭവിയില്‍ സ്ഥിരത നേടാന്‍ ത്രാടക ക്രിയ സഹായകരമാണ്. 

തുര്യം എന്നാല്‍ നാലാമത്തേത്. ജാഗ്രത്, സ്വപ്‌നം, സുഷുപ്തി എന്നീ മൂന്നവസ്ഥകളും കടന്നത്. അവിടെ കാലമില്ല. കാലനുമില്ല. ‘ഭോക്ത്രീ സുഷുമ്‌നാ കാലസ്യ’ സുഷുമ്‌ന കാലത്തെ തിന്നുകളയും എന്ന് ഇതില്‍ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. സൂര്യ ചന്ദ്ര നാഡികള്‍ ഇവിടെ സുഷുമ്‌നയില്‍ ലയിക്കും. ആജ്ഞാചക്രമാണ് (ഭ്രൂമധ്യം) ബോധത്തി ന്റെ സ്ഥാനം. ഇതിന് ഗുരുചക്രമെന്നും പേരുണ്ട്. അവിടെ മനസ്സും പ്രാണനും, ബോധവും ജീവചൈതന്യവും ഒന്നായി ത്തീരുന്നു. ഇഡയും പിംഗളയും ഇവിടെ വരെയേ ഉള്ളൂ. ഇവിടെ നിന്ന് അവ സുഷുമ്‌നയില്‍ ലയിക്കും. ചാഞ്ചല്യങ്ങള്‍ ഇവിടെ അവസാനിക്കും. പഞ്ചഭൂതങ്ങള്‍ ക്കും മേലെയാണ് ഇവിടത്തെ അനുഭൂതി. ഭാരതീയര്‍ ഇവിടെ ഒരു കുറി തൊടും, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ. ആ സ്ഥാനത്തിന്റെ പ്രാധാന്യമാണ് ഇത് കാണിക്കുന്നത്.

ആജ്ഞ എന്നാല്‍ നിര്‍ദ്ദേശം എന്ന ഒരര്‍ഥമുണ്ട്. ഒരു നിയന്ത്രണ കേന്ദ്രമാണിത്. ബോധത്തെ നിയന്ത്രിക്കുന്നത് ഇവിടെ വെച്ചാണ്. ഉള്‍വിളികളുണ്ടാവുന്നത് ഇവിടെയാണ്. സഹസ്രാരത്തിലെത്തിയ കുണ്ഡലിനി ശക്തി വിശ്രമിക്കുന്നതിവിടെ യാണ്. 

അഭ്യസേത് ഖേചരീം താവദ്

യാവത് സ്യാദ് യോഗനിദ്രിതഃ

സമ്പ്രാപ്ത യോഗനിദ്രസ്യ

കാലോ നാസ്തി കദാചന  49

യോഗനിദ്ര ലഭിക്കുന്നതു വരെ ഖേചരി അഭ്യസിക്കണം. അതു ലഭിച്ചാല്‍ പിന്നെ കാലമില്ല.

ചിത്തവൃത്തി നിരോധമാണ് യോഗം. അതു തന്നെ ഉറക്കമാവുന്നതാണ് യോഗനിദ്ര. യോഗമാകുന്ന നിദ്ര. അതു ലഭിച്ചവനാണ് യോഗ നിദ്രിതന്‍. അവന് കാലമില്ല, മരണമില്ല.

ഇന്ന് യോഗനിദ്ര എന്നത് യോഗാഭ്യാസത്തിന്റെ ഒരു ഭാഗമായിത്തീര്‍ന്നിട്ടുണ്ട്. ശവാസനത്തില്‍ കിടത്തിയ ശേഷം ശ്വാസത്തില്‍ ശ്രദ്ധയോടെ ശരീരത്തിന്റെ ഓരോ ഭാഗമായി തളര്‍ത്തി വിശ്രമിപ്പിക്കുന്ന ഒരു രീതിയാണിവിടെ പ്രയോഗിക്കുന്നത്. ആദ്യമൊക്കെ ഉറങ്ങിപ്പോവാന്‍ സാധ്യതയുണ്ട്. പക്ഷെ ക്രമത്തില്‍ ബോധത്തോടെയുള്ള വിശ്രമാനുഭവം വരും, വരണം. അപ്പോഴേ യോഗനിദ്രയുടെ അനുഭവം വരൂ. ഉറക്കമല്ലാത്ത ഉറക്കം.

സ്വപ്‌നാവസ്ഥയിലും ഉറക്കത്തിലും എല്ലാം ബോധമുണര്‍ന്നിരിക്കുമ്പോഴാണ് യോഗനിദ്രയാവുന്നത്.

നിരാലംബം മനഃ കൃത്വാ

ന കിംചിദപി ചിന്തയേത്

സബാഹ്യാഭ്യന്തരേ വ്യോമ്‌നി

ഘടവത്തിഷ്ഠതി ധ്രുവം.  4  50

മനസ്സിനെ നിരാലംബമാക്കി ഒന്നും ചിന്തിക്കാതിരിക്കുക. അപ്പോള്‍, അകത്തും പുറത്തുമുള്ള ആകാശത്തില്‍ ഒരു കുടം പോലെ നില്‍ക്കാന്‍ കഴിയും, തീര്‍ച്ച.

കുടത്തിന്റെ അകത്തും പുറത്തും ആകാശമാണ്. മറ്റൊരാലംബനമില്ലാത്ത ഖേചരിയില്‍ ഇതുപോലെയാണ്. ആലംബനമെന്നാല്‍ ഇവിടെ ചിന്തകളെയും സംസ്‌കാരങ്ങളെയും ആണ് സൂചിപ്പിക്കുന്നത്. അവ തന്നെ ചിത്തവൃത്തികള്‍. ചിന്തയുടെ ഒഴുക്കാണ് മനസ്സ് എന്ന് സ്വാമി ചിന്മയാനന്ദന്‍ പറഞ്ഞിട്ടുണ്ട്. ‘യോഗശ്ചിത്തവൃത്തി നിരോധഃ’ എന്ന് പതഞ്ജലിയും പറഞ്ഞു വെച്ചു. 

ഒരു കുപ്പിയില്‍ നിറച്ച് എണ്ണയുണ്ടെങ്കില്‍ പിന്നെ അതില്‍ കാറ്റിനിരിക്കാന്‍ സ്ഥലമില്ല. അതുപോലെയാണ് മനസ്സ്. അതില്‍ ആഗ്രഹങ്ങളും ദുഷ്ചിന്തകളും നിറഞ്ഞാല്‍ മറ്റുള്ളവ അതില്‍ പ്രവേശിക്കുകയില്ല. അതു കൊണ്ട് മനസ്സിലെ ഓര്‍മ്മകളും അഹങ്കാരവും ചിന്തകളും മറുചിന്തകളും വിചാരങ്ങളും വികാരങ്ങളും മാറ്റി ഒഴിഞ്ഞ കുടം പോലെയാക്കണം. അതാണ് നിരാലംബമായ മനസ്സ്. അഥവാ നിര്‍ബീജ, നിരാലംബ സമാധി.

കുടം ശരീരമായാണ് സങ്കല്പം. അത് പൂര്‍ണമായും കാലിയായാല്‍ അതുടഞ്ഞു പോകുമ്പോള്‍ അകത്തുള്ളതും പുറത്തുള്ളതും ഒന്നാകും. അപ്പോള്‍ അകത്തും പുറത്തും ബ്രഹ്മം നിറഞ്ഞു നില്ക്കും.

                         (കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍  അധ്യക്ഷനാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.