തിരുവനന്തപുരം: അഘോരി സന്ന്യാസികളെ നിന്ദിച്ചുകൊണ്ടുള്ള വ്യാജ വാര്‍ത്ത നല്‍കിയ മലയാള മനോരമക്കെതിരെ പ്രതിഷേധം. സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെ വിദ്യാരംഭ പരിപാടികള്‍ അലങ്കോലമാകാതിരിക്കാന്‍ മനേജ്‌മെന്റ് ഇടപെട്ട് വാര്‍ത്തകള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചു. മനോരമയുടെ വെബ് എഡിഷനുകളായ മനോരമ ഓണ്‍ലൈനിലും മനോരമന്യൂസിന്റെ ഓണ്‍ലൈനില്‍ നിന്നുമാണ് വാര്‍ത്തകള്‍ ഡീലിറ്റ് ചെയ്തത്. പ്രതിഷേധത്തിന്റെ ഭാഗമായി മനോരമയുടെ ഓഫീസുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍ പതിച്ച് പ്രതിഷേധിച്ചതും വാര്‍ത്തകള്‍ ഡിലീറ്റ് ചെയ്യാന്‍ കാരണമായിട്ടുണ്ട്. ഇന്നലെ ഉച്ചയ്‌ക്ക് 1.30നാണ് മനോരമയില്‍ ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. സന്യാസ ജീവിതം നയിക്കുന്ന അഘോരികളെ മോശക്കാരായി ചിത്രീകരിക്കുന്ന രീതിയിലായിരുന്നു ലേഖനം.

വാര്‍ത്ത ഡിലീറ്റ് ചെയ്തപ്പോള്‍
ഹൈന്ദവ ബിംബങ്ങളെ അടക്കം ആക്ഷേപിച്ചാണ് ഈ വാര്‍ത്ത നല്‍കിയത്. ഇതിന്റെ പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്ന് ഹിന്ദു സംഘടനകള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ പ്രതിഷേധവുമായി ഇവര്‍ രംഗത്തെത്തിയിരുന്നു. എറണാകുളത്തെ ഓഫീസിന് മുമ്പില്‍ ലേഖനത്തിനെതിരെയുള്ള പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായാല്‍ നവരാത്രി വിദ്യാരംഭത്തോട് അനുബന്ധിച്ചുള്ള കച്ചവടം കുറയുമെന്ന് മാര്‍ക്കറ്റിങ് വിഭാഗം ന്യൂസ് മേധാവിയെ അറിയിച്ചിരുന്നു. ഏഴുത്തിനിരുത്ത് അടക്കമുള്ള ചടങ്ങുകള്‍ എല്ലാ മനോരമ ഓഫീസുകളിലും ക്രമീകരിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടക്കുന്നത് ദോഷം ചെയ്യുമെന്നും അറിഞ്ഞുകൊണ്ടാണ് അഘോരി സന്യാസികള്‍ക്കെതിരെയുള്ള അധിക്ഷേപ ലേഖനം മനോരമ മാനേജ്‌മെന്റ് നിരുപാധികം പിന്‍വലിച്ചത്.
















