തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവിയ്‌ക്ക് സെന്‍കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെടുത്തിയാണ് അപകീര്‍ത്തികരമായ പോസ്റ്റ് ഫെയ്‌സ്ബുക്കിലിട്ടതെന്ന് സെന്‍കുമാര്‍ പറയുന്നു.
എന്നാല്‍ പോസ്റ്റ് വന്ന പ്രൊഫൈല്‍ വ്യാജമാണോ അതോ ഒറിജിനല്‍ തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സെന്‍കുമാര്‍ ജില്ലാ പോലീസ് മേധാവിയ്‌ക്ക് നല്‍കിയ പരാതി വട്ടിയൂര്‍കാവ് സ്‌റ്റേഷനിലേയ്‌ക്ക് കൈമാറുകയായിരുന്നു. പരാതിയില്‍ കൂട്ടുതല്‍ അന്വേഷണം നടത്തുമെന്നും പ്രതികളെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
















