ചങ്ങനാശ്ശേരി: ഉപതെരഞ്ഞെടുപ്പുകളില്‍ എന്‍എസ്എസിന് ഇപ്പോള്‍ സമദൂരനിലപാട് തന്നെയാണുള്ളതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് വേണ്ടിവന്നാല്‍ സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് മാറാനും മടിക്കില്ല. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ എന്‍എസ്എസ് ആവശ്യമെങ്കില്‍ ശരിദൂരം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് വിശ്വാസികള്‍ക്കൊപ്പമാണ് നിലനിന്നത്. ഇത് ശരിദൂരത്തിന് സമാനമായ നിലപാടായിരുന്നു. ശബരിമല വിഷയത്തില്‍ ഇപ്പോഴും ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനാണ് എന്‍എസ്എസ് നിലകൊള്ളുന്നത്.
യുവതീ പ്രവേശനത്തെ എന്‍എസ്എസ് അനുകൂലിക്കുന്നില്ല. ഈ വിഷയത്തിലാണ് ശരിദൂരം സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
















