തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രമുഖ സ്ഥാനാര്‍തികളുടെ ആസ്തി വിവര കണക്കുകള്‍ പുറത്ത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാറാണ് ഇതില്‍ സമ്പന്നന്‍. മോഹന്‍കുമാറിന് 2.01 കോടിയുടെ ആസ്തിയുണ്ട്. മാഹന്‍കുമാറിന്റെ കൈവശമുള്ളത് 45000 രൂപയാണ്. തന്റെയും ഭാര്യയുടെയും മക്കളുടെയും സ്വര്‍ണാഭരണങ്ങളും ബാങ്ക് നിക്ഷേപവുമുള്‍പ്പെടെ 6416505 രൂപയുടെ ആസ്തിയുണ്ട്. ഇതിനു പുറമേ 13705720 രൂപയുടെ വസ്തുവകകളും കെട്ടിടങ്ങളുമുണ്ട്. കേരള സര്‍വകലാശാലയില്‍നിന്ന് എം.എ., എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കേരള സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി.യും ലഭിച്ചിട്ടുണ്ട്.
അതേസമയം, എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.കെ.പ്രശാന്തിന്റെ ആസ്തി 69.45 ലക്ഷം രൂപയാണ്. കൈവശം പണമായി ഉള്ളത് 15000 രൂപ. ഭാര്യക്കും മക്കള്‍ക്കുമുള്ള സ്വര്‍ണാഭരണങ്ങളുള്‍പ്പെടെ 1945924 രൂപയുടെ ആസ്തിയാണ് പ്രശാന്തിനുള്ളത്. 50 ലക്ഷം രൂപ മതിപ്പുവിലയുള്ള സ്ഥലവും കെട്ടിടവുമുണ്ട്. കേരള സര്‍വകലാശാലയില്‍നിന്ന് ബി.എ., എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.
എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. എസ്. സുരേഷിന്റെ ആസ്തി 44.37 ലക്ഷമാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.സുരേഷിന്റെ കൈവശം 47,000 രൂപയുണ്ട്. ഭാര്യയുടേതുള്‍പ്പെടെ ജംഗമ ആസ്തി 13,70,699 രൂപയുടേതാണ്. ഭാര്യക്കും മകള്‍ക്കുമായി 31.3 ലക്ഷം രൂപയുടെ ഭൂമിയും മറ്റു സ്വത്തുക്കളുമുണ്ട്. സുരേഷിനും ഭാര്യക്കുമായി ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും ബാങ്കുകളില്‍നിന്നും 14.42 ലക്ഷം രൂപയുടെ വായ്‌പകളുമുണ്ട്. വട്ടിയൂര്‍ക്കാവ് പോളിടെക്നിക്കില്‍നിന്ന് ഇലക്ട്രിക്കല്‍ ഡിപ്ലോമ, കേരള യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബി.എ. സോഷ്യോളജി, ബംഗളൂരു യൂണിവേഴ്‌സിറ്റിയില്‍നിന്ന് എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.
















