Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രീയ വ്യതാസമില്ലാത്ത സൗഹൃദങ്ങള്‍; മഹാ നഗരത്തിന്റെ രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ നിറസാന്നിധ്യം; എറണാകുളത്തെ എന്‍.ഡി.എയുടെ പോരാളി ജനങ്ങളുടെ സ്വന്തം ‘മുത്ത്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2019, 11:24 am IST
in Kerala

കൊച്ചി: മഹാ നഗരത്തിന്റെ രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ നിറസാന്നിധ്യമായ ‘മുത്തു’ എന്നറിയപ്പെടുന്ന സി.ജി. രാജഗോപാല്‍ പുഞ്ചിരി തൂകിയ മുഖവുമായി വീണ്ടും ജനവിധി തേടുന്നു. പലരും ചോദിക്കുന്ന ചോദ്യമാണ് മുത്തു ഒരു സാമൂഹ്യ പ്രവര്‍ത്തകനോ, അതോ രാഷ്‌ട്രീയ നേതാവോ എന്നത്. നമ്മള്‍ നിസ്സഹായകരാവുന്ന ഏതു സന്ദര്‍ഭത്തിലും വിളിക്കാന്‍ പറ്റുന്ന സുഹൃത്ത് എന്നാവും ഉത്തരം. ഏതു അര്‍ദ്ധരാത്രിക്കും ഫോണിന്റെ മറ്റേതലക്കല്‍ തന്റെ സ്വതസിദ്ധമായ സൗമനസ്യത്തോടെ മുത്തുവുണ്ടാവും. നേരിട്ട് വരേണ്ട ആവശ്യമാണെങ്കില്‍ ഉറപ്പിക്കാം, അരമണിക്കൂറിനുള്ളില്‍ സ്വന്തം ബൈക്കില്‍ എത്തുമെന്ന്, ശുഭ്രവസ്ത്രധാരിയായി, അപ്പോഴും മറ്റാരുടെയെങ്കിലും പ്രശ്‌നങ്ങള്‍ ഫോണില്‍ കേട്ടുകൊണ്ട്. 

എറണാകുളത്തെ ഒട്ടു മിക്ക മാധ്യമ പ്രവര്‍ത്തകരുമായും അടുത്ത ബന്ധം, രാഷ്‌ട്രീയ വ്യതാസമില്ലാത്ത സൗഹൃദങ്ങള്‍, പാവപ്പെട്ടവര്‍ക്കും പ്രമുഖര്‍ക്കും ഒരു പോലെ സുഹൃത്ത് മുത്തു എല്ലാവര്‍ക്കും പ്രിയപ്പെട്ട, എറണാകുളത്തെ ഏറ്റവും സൗമ്യനായ രാഷ്‌ട്രീയ പ്രവര്‍ത്തകനാണ്. എറണാകുളത്തെ രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ ബിജെപിയുടെ ജനപ്രിയമുഖവും ജന പിന്തുണയുള്ള നേതാവും കൂടിയാണ്. നഗരത്തിന്റെ ചെറുതും വലുതുമായ പൊതുപ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് എന്നും ജനങ്ങള്‍ക്കൊപ്പം മുന്‍ നിര സാന്നിധ്യമാണ് മുത്തു. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലാന്‍ സ്ഥാനാര്‍ഥിത്വം ഉപകരിക്കുമെന്ന് രാജഗോപാല്‍ പറയുന്നു.

2016 മുതല്‍ ബിജെപി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റാണ്. ബിജെപി ജില്ലാ കമ്മിറ്റിയംഗം, യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മൂവ്‌മെന്റ് സെക്രട്ടറി, യൂത്ത് ഫോര്‍ നേഷന്‍സ് സോണല്‍ കണ്‍വീനര്‍, മഹാകവി കാളിദാസ സാംസ്‌കാരിക വേദി ജനറല്‍ സെക്രട്ടറി, ശ്രീരാമകൃഷ്ണ സേവാശ്രമം മാനേജിങ് കമ്മിറ്റിയംഗം, വിവേകാനന്ദ യോഗാസന കേന്ദ്രം നിര്‍വ്വാഹകസമിതിയംഗം, ഗൗഡ സാരസ്വത ബ്രാഹ്മണ വികാസ് പരിഷത് കമ്മിറ്റിയംഗം എന്നീ നിലകളില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമാണ് രാജഗോപാല്‍. 2005 മുതല്‍ വിവിധ തലങ്ങളിലേക്ക് മത്സര രംഗത്തുള്ള രാജഗോപാല്‍ 2011 ലെ നിയമസഭ  തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും എക്‌സ്‌പോര്‍ട്ട് മാനേജ്‌മെന്റില്‍ ഡിപ്ലോമയുമാണ് വിദ്യാഭ്യാസ യോഗ്യത. കലൂര്‍ ചേര്‍ത്തേടത്ത് വീട്ടില്‍ സി.എസ്. ഗോപിനാഥിന്റെയും ഡി.വി രാജാമണിയുടെയും മകനാണ്. ഭാര്യ: സവിതആര്‍.ഷേണായ്. മക്കള്‍: സിദ്ധാര്‍ഥ്, കൃഷ്ണകാന്ത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

Editorial

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

Article

മടക്കം മലയാള ഭാഷയെ ധന്യമാക്കി

Samskriti

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

Samskriti

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.