തിരുവനന്തപുരം: വ്യവസായ വകുപ്പിൽ തന്നെ നിയമിച്ചത് പകപോക്കലിന്റെ ഭാഗമായിട്ടാണെന്ന് സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എം.ഡിയായി നിയമിക്കപ്പെട്ട ഡിജിപി ജേക്കബ് തോമസ്. ഇരുമ്പുണ്ടാക്കുന്നിടത്ത് ഡിജിപി ഇടപെടേണ്ട ക്രമസമാധാന പ്രശ്നം എന്തെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദീർഘകാലമായി സസ്‌പെൻഷനിലായിരുന്ന ജേക്കബ് തോമസിന് വീണ്ടും നിയമനം നൽകാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. ഡിജിപി കേഡർ തസ്തികയിലേക്ക് നിയമിക്കണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു സർക്കാർ നടപടി. ചില തസ്തികകളിൽ നിയമിക്കുമ്പോൽ അത് നൽകുന്ന സന്ദേശം ജനങ്ങൾ തിരിച്ചറിയുമെന്ന് ജേക്കബ് തോമസ് പറഞ്ഞു.
താൻ വിജിലൻസിൽ ജോലി ചെയ്യുമ്പോൾ കേസിൽ കുടുങ്ങി പുറത്തുപോയ ആളാണ് വ്യവസായ മന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
















