തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനില്‍ നിന്നും ജാസ്മിന്‍ ഷാ പണം വകമാറ്റി ചെലവഴിച്ചതിന്റെ തെളിവുകള്‍ പുറത്ത്. ജാസ്മിന്റെ ഭാര്യ ശബ്‌നത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വകമാറ്റി ചെലവഴിക്കുകയായിരുന്നു. കേസിലെ മറ്റ് പ്രതികളും ഇതില്‍ പങ്കാളികളാണ്.
ജാസ്മിന്‍ഷായും കേസിലെ മറ്റ് പ്രതികളും ചേര്‍ന്ന് യുഎന്‍എ ഫണ്ടില്‍ നിന്നും 73 ലക്ഷത്തിലധികം രൂപ വകമാറ്റി ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. സ്വകാര്യ വാര്‍ത്താ ചാനലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയും യുഎന്‍എ സംസ്ഥാന പ്രസിഡന്റുമായ ഷോബി ജോസഫ് 4,28,311 രൂപയാണ് ശബ്നയുടെ ആക്സിസ് ബാങ്കിലെ എന്‍ആര്‍ഒ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. മൂന്നാം പ്രതിയും ജാസ്മിന്‍ ഷായുടെ ഡ്രൈവറുമായ നിധിന്‍ മോഹന്‍ 20,38,000 രൂപയും നാലാം പ്രതിയും യുഎന്‍എ ഓഫീസ് സ്റ്റാഫുമായ ജിത്തു 3,08,000 രൂപയും നിക്ഷേപിച്ചു.
ഇതുകൂടാതെ യുഎന്‍എയുടെ അക്കൗണ്ടില്‍ നിന്ന് ശബ്നത്തിന്റെ അക്കൗണ്ടിലേക്ക് 2,98,000 രൂപ നേരിട്ടും മാറ്റിയിട്ടുണ്ട്. ഇത്തരത്തില്‍ 73,61,872 രൂപയാണ്. ശബ്‌നത്തിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. അതേസമയം ആക്സിസ് ബാങ്കിന് പുറമെ കേരളത്തിലെ അഞ്ച് ബാങ്കുകളില്‍ കൂടി ഷബ്നയ്‌ക്ക് അക്കൗണ്ടുകളുണ്ട്. സമാനരീതിയില്‍ മറ്റ് അക്കൗണ്ടുകളിലേക്കും പണമെത്തിയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
















