മൂന്നാം അദ്ധ്യായം മൂന്നാം പാദം
അന്യഥാത്വാധികരണം തുടരുന്നു
സൂത്രം ന വാ പ്രകരണ ഭേദാത് പരോവരീയസ്ത്വാദിവത്
വിദ്യകളുടെ ഏകത്വം വരുന്നില്ലെന്നും വരാം. എന്തെന്നാല്‍ പ്രകരണങ്ങളിലുള്ള വ്യത്യാസം കൊണ്ടാണിത്.ഒന്നിന് മറ്റൊന്നിനെക്കാളും ശ്രേഷ്ഠതയുണ്ട് എന്നതു പോലെയാണ്.
പ്രകരണങ്ങള്‍ക്ക് ഭേദമുള്ളതിനാല്‍ വിദ്യാ ഭേദമുണ്ട് എന്ന് പറയാം.എന്നാല്‍
പ്രകരണ ഭേദം ഉള്ളതുകൊണ്ട് വിദ്യകള്‍ വ്യത്യസ്തമാണമെന്നില്ല.
ഛാന്ദോഗ്യത്തിലും ബൃഹദാരണ്യകത്തിലും ഉദ്ഗീത വിദ്യയുടെ വര്‍ണ്ണനയുണ്ട്. ഛാന്ദോഗ്യത്തിലേത് പ്രണവത്തിന് ഐക്യം വരുത്തിയും അതിന്റെ മഹത്വത്തെ വെളിവാക്കിയുള്ളതുമാണ്. അതും അതിന്റെ ഫലവും ശ്രേഷ്ഠമായി പറഞ്ഞിട്ടുണ്ട്.
ബൃഹദാരണ്യകത്തിലേത് പ്രാണന്റെ ശ്രേഷ്ഠതയെ സമ്പാദിക്കാനും യജ്ഞം മുതലായവയില്‍ ഉദ്ഗീതത്തിന്റെ സ്വര വിശേഷത്തെ പ്രകാശിപ്പിക്കാനുമാണ്. അതിന്റെ ഫലവും വേറെയാണ്.
ഛാന്ദോഗ്യത്തില്‍ ‘ഓമിത്യേതദക്ഷരമുദ്ഗീഥമുപാസീത’ എന്ന് ഉദ്ഗീതത്തിന്റെ അവയവമായ ഓങ്കാരത്തെ ഉപാസിക്കുവാന്‍ ആദ്യം പറയുന്നു. പിന്നീട് അതിന്റെ മഹത്വം വിവരിച്ച ശേഷം മുഖ്യ പ്രാണനെ ഉദ്ഗീതമായി ഉപാസിച്ചു എന്ന് ഉപസംഹരിക്കുന്നു. ‘അഥ ഹ യ ഏവായം മുഖ്യ പ്രാണസ്ത മുദ്ഗീഥമുപാസാം ചക്രി രേ’ മുഖ്യ പ്രാണനെ ഉദ്ഗീതമായി ഉപാസിക്കൂ എന്ന് കാണാം.
എന്നാല്‍ ബൃഹദാരണ്യകത്തിലെ ഉദ്ഗീത പ്രകരണത്തില്‍ ഉദ്ഗാതാവായാണ് പറയുന്നത്. മുഖ്യ പ്രാണനും ഉദ്ഗീതത്തിനും തമ്മില്‍ ഐക്യം പറയുന്നു. ഛാന്ദോഗ്യത്തിലെ ഉദ്ഗീതഭാവവും ബൃഹദാരണ്യകത്തിലെ ഉദ്ഗാതൃഭാവവും ഒന്നിച്ചു നില്‍ക്കാത്തതിനാല്‍ ചിലര്‍ ഇവിടെ വിദ്യാഭേദം പറയുന്നു. ഉദ്ഗീതം ജഡവും ഉദ്ഗാതാവ് ചേതനവുമായാണ് കണക്കാക്കുന്നത്. അതിനാലാണ് ഒന്നിന് മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠത കല്പിക്കുന്നത്.
സൂത്രം സംജ്ഞാതശ്ചേത്തദുക്തമസ്തി തു തദപി
ഉദ്ഗീതം എന്നത് രണ്ടിടത്തും പറഞ്ഞിട്ടുള്ളതിനാല്‍ വിദ്യകള്‍ക്ക് ഐക്യം ഉണ്ടാകുമെന്നാണെങ്കില്‍ അത് മുമ്പേ പറഞ്ഞു. അതും അതുപോലുള്ള പേരും പ്രസിദ്ധമായ ഭേദമുള്ള ഗുണവിശിഷ്ടമായ ഉപാസനകളില്‍ ഉപാസന വിദ്യയും ചേരും. പേരിന്റെയും മറ്റും ഭേദം കൊണ്ട് വിദ്യാ ഭേദം ഇവിടെ പറയാനാവില്ല.
ഒരു പേരിന്റെയോ പ്രയോഗത്തിന്റെയോ ഭേദം കൊണ്ട് എല്ലായ്പോഴും വിഷയങ്ങള്‍ക്ക് ഭേദം ഉണ്ടാകില്ല. ദഹര വിദ്യയെന്നും പ്രാജാപത്യവിദ്യയെന്നും പറയുന്നത് പേരുകൊണ്ട് വേറെയാണെങ്കിലും കാര്യത്തില്‍ രണ്ടും ഒന്നാണ്.
ചെയ്യേണ്ടതായവിധിയിലും ചെയ്യുന്നതായ വിധാനത്തിലും അതേ തുടര്‍ന്നുള്ള ഫലത്തിലും ഇവ തമ്മില്‍ വ്യത്യാസമില്ല.നാമ ഭേദം വിദ്യാ ഭേദത്തിന് കാരണമാകില്ല. ഈ പ്രകരണത്തിലെ ആദ്യ സൂത്രത്തില്‍ തന്നെ ഇത് പറഞ്ഞിട്ടുമുണ്ട്. വിധിയിലും വിധാനത്തിലും ഫലത്തിലും വ്യത്യാസമുണ്ടെങ്കിലേ വിദ്യകള്‍ക്ക് ഭേദം കല്പിക്കേണ്ടതുള്ളൂ. ഇവിടെ അത് ബാധകമല്ല.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: