തിരുവനന്തപുരം: സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന് ആവിഷ്കരിച്ച ജനസാന്ത്വനം പദ്ധതി പ്രഖ്യാപനത്തില്‍ മാത്രം. ദൂരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങ് എന്ന് നിലയിലാണ് മുഖ്യമന്ത്രി പദ്ധിതിക്ക് തുടക്കമിട്ടത്. എന്നാല്‍ പ്രഖ്യാപനം നടത്തി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഒന്നും ആയിട്ടില്ല. ധനസഹായത്തിനായി മൂന്നുലക്ഷത്തിലധികം ആളുകള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ ഒന്നു പോലും ഇതുവരെ പരിഗണിച്ചിട്ടില്ല.
പദ്ധതി വിഹിതം ചെലവഴിക്കല്‍ സംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നല്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് എഴുതി തടയ്യാറാക്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതു പ്രകാരം പദ്ധതി വിഹിതത്തിനായി രണ്ടു വര്‍ഷത്തിനിടെ മൂന്നുലക്ഷം പേര് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും, ചെലവഴിക്കല്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
അതേസമയം പദ്ധതിക്കായി മൂന്നു പേര് സഹായം നല്‍കിയിട്ടുണ്ടെന്നായിരുന്നു 2017-ല്‍ വി.എസ്. ശിവകുമാറിന്റെ ചോദ്യത്തിനു സര്‍ക്കാരിന്റെ മറുപടി. രണ്ടുകോടിയില്പരം രൂപ ഫണ്ടിലുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിന്റെ വികസനവും ക്ഷേമവും മെച്ചപ്പെടുത്താനുള്ള ധനസമാഹരണത്തിനാണ് പദ്ധതി രൂപീകരിച്ചത്. ഫണ്ടിനത്തില്‍ 2,25,47,360 രൂപ സമാഹരിച്ചിട്ടുണ്ടെന്നും പാളയം സാഫല്യം കോംപ്ലക്സിലെ സി.എച്ച്. മുഹമ്മദ് കോയ ഫൗണ്ടേഷന് ട്രസ്റ്റ് ചെയര്മാന് ഡോ: ബി.ആര്. ഷെട്ടി, ബംഗളുരുവിലെ ബാലകൃഷ്ണഗിരി പാര്ത്ഥന് എന്നിവര്‍ അടക്കം സംഭാവന നല്‍കിയതായും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി ആറിനു കെ.സി ജോസഫിനു നല്കിയ മറുപടിയില്‍ ഇതിനു കടകവിരുദ്ധമായ വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2016-ല്‍ തുടങ്ങിയ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചിട്ടില്ലെന്നും 3,48,650 അപേക്ഷകളില്‍ ഒരെണ്ണംപോലും പരിഗണിച്ചില്ലെന്നും ശിവകുമാറിന് മറുപടി നല്‍കിയിരുന്നു.
എന്നാല്‍ വിഷയത്തില്‍ ഈവര്‍ഷം കെ.സി. ജോസഫിന് നല്കിയ ഉത്തരത്തില്‍ ആകെ 10,000 രൂപ മാത്രമാണു സംഭാവനയിനത്തില്‍ ലഭിച്ചതെന്നും ഒരാള്‍മാത്രമാണു സഹായം നല്‍കിയതെന്നും അറിയിച്ചിട്ടുണ്ട്. സി.എച്ച്. മുഹമ്മദ്കോയ എഡ്യുക്കേഷണല്‍ ട്രസ്റ്റാണ് ഇത് നല്‍കിയതെന്നും ഫണ്ടിനത്തില്‍ എത്രരൂപയുണ്ടെന്നു വ്യക്തമാക്കുന്നില്ലെന്നും പറയുന്നുണ്ട്.
ജനങ്ങളെ ആശയ കുഴപ്പത്തില്‍ ആക്കുന്ന വിധത്തില്‍ രണ്ടു വിധത്തിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. കുടാതെ പദ്ധതിക്കായി നീക്കിവെച്ച രണ്ടുകോടിയോളം രൂപ എവിടെ പേയെന്നും വകമാറ്റിച്ചെലവഴിച്ചിട്ടുണ്ടോയെന്നും സംശയം ഉയരുന്നുണ്ട്.
















