തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ രവീശ തന്ത്രി കുണ്ടാറും എറണാകുളത്ത് സി.ജി. രാജഗോപാലും മത്സരിക്കും. രവീശ തന്ത്രിയുടെ മൂന്നാം തെരഞ്ഞെടുപ്പ് അങ്കമാണിത്. കാസര്‍ഗോഡ് നിയമസഭ മണ്ഡലത്തിലും ലോക്സഭാ മണ്ഡലത്തിലും ഇതിനു മുന്‍പ് മത്സരിച്ചിട്ടുണ്ട്. എറണാകുളത്ത് ബിജെപിയുടെ സി.ജി. രാജഗോപാല്‍ 2011ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്.
കാസര്‍കോടിന്റെ ആദ്ധ്യാത്മിക മണ്ഡലത്തില്‍ നിറഞ്ഞ് നില്ക്കുന്ന രവീശ തന്ത്രി ഉത്തരമലബാറില്‍ വോട്ടര്‍മാര്‍ക്കിടയില്‍ സുപരിചിതനാണ്. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയായി രാഷ്ട്രീയ പ്രവേശനം. പിന്നീട് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണ കന്നഡ ജില്ലയിലെ ബല്‍ത്തങ്ങാടി മണ്ഡലത്തിന്റെ പ്രഭാരിയായി . നിലവില്‍ ബിജെപി മഞ്ചേശ്വരം നിയോജക മണ്ഡലം പ്രഭാരി, സംസ്ഥാന സമിതി അംഗം . കന്നിയങ്കത്തില്‍ 56120 വോട്ടുകള്‍ നേടി ബിജെപിയെ രണ്ടാം സ്ഥാനത്തെത്തിച്ചത്.
















