തിരുവനന്തപുരം: തീരദേശപരിപാലന അതോറിറ്റിയുടെ പുനസംഘടനയില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ ഭാര്യയെ തിരുകികയറ്റി പിണറായി സര്‍ക്കാര്‍. റഹീമിന്റെ ഭാര്യയെ അതോറിറ്റിയിലെ നിയമവിദഗ്ദയായാണ് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. തീരസംരക്ഷണ നിയമത്തില്‍ ഒരു പ്രാവീണ്യമില്ലാത്ത ആളാണ് റഹീമിന്റെ ഭാര്യ. ഇതു വെറും അഴിമതിയാണെന്നും രാഷ്ട്രീയ നിയമനമാണെന്നുമുള്ള വിവാദം ഉയര്‍ന്ന് കഴിഞ്ഞു് തീരദേശപരിപാലന അതോറിറ്റിയുടെ കാലവധി മൂന്നുമാസം മുമ്പ് അവസാനിച്ചിരുന്നു അഞ്ചുവിദഗ്ദരും വിവിധ വകുപ്പ് സെക്രട്ടറിമാരും ചേരുന്നതാണ് അതോറിറ്റി. അഞ്ചുവിദഗ്ദരുടെ കാലാവധി കഴിഞ്ഞതിനാലാണ് അതോറിറ്റിയോഗം ചേരാന്‍ കഴിയാത്തത്. വിദഗ്ദരുടെ ഒഴിവുകളിലേക്ക് പേരുകള്‍ നിര്‍ദ്ദേശിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഇതില്‍ നിന്നും വിദഗ്ദരെ തെരഞ്ഞെടുത്ത് നിയമനം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരുമാണ്. ഭൗമശാത്രവിദഗ്ദന്‍, പരിസ്ഥിതിമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടന പ്രതിനിധി, ഫിഷറീസ് മേഖലയിലെ വിദഗ്ദന്, ജൈവവൈവിധ്യമേഖയിലെ വിദഗ്ദന്, നിയമവിദഗ്ധന് എന്നീ തസ്തികളിലേക്കാണ് പേരുകള്‍ നിര്‍ദ്ദേശിച്ചത്. ഇതില്‍ നിയമവിദ്ഗധയായിട്ടാണ് റഹീമിന്റെ ഭാര്യ അമൃത സതീശിന്റെ പേര് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.
എല്‍എല്‍എം ബിരുദധാരിയായ അമൃത ഇപ്പോള്‍ സ്വാശ്രയ കോളജിലെ അധ്യാപികയാണ്. ഇവര്‍ അഭിഭാഷകയായി ജോലിനോക്കിയിട്ടില്ല. പരിസ്ഥിതിതീരദേശ വിഷയങ്ങളില്‍ വേണ്ടത്ര പരിചയമില്ലാത്ത ഒരാളെ ഈ തസ്തികയിലേക്ക് ശുപാര്‍ശ ചെയ്യാന്‍ കാരണം രാഷ്ട്രീയ ഇടപെടല്‍ മാത്രമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ‘വര്‍ഗീയത വേണ്ട, ജോലി മതി’ എന്ന പേരില്‍ സംസ്ഥാനത്ത് റാലി നടത്തി സ്വന്തം ഭാര്യയ്ക്ക് റഹീം സര്‍ക്കാര്‍ ജോലി ഒപ്പിച്ചെടുത്തെന്നും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
















