അബൂജ : മതപഠന കേന്ദ്രത്തിന്റെ മറവില്‍ നൈജീരിയയില്‍ അഞ്ഞൂറിലധികം ആളുകളെ ക്രൂര പീഡനത്തിനിരയാക്കിയതായി പരാതി. കുട്ടികളുള്‍പ്പെടെ പലരും ലൈംഗികാതിക്രമത്തിന് ഇരകളായെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ എട്ട് മതാധ്യാപകരെ നൈജീരിയന്‍ പോലീസ് അറസ്റ്റ് ചെയ്തു.
വടക്കന്‍ നൈജീരിയയില്‍ നിന്നുള്ളവരാണ് ബന്ദികളില്‍ കൂടുതലും അഞ്ച് വയസുമുതല്‍ പ്രായമുള്ള നൂറിലധികം കുട്ടികള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയിലാണ് പോലീസ് കണ്ടെത്തിയത്. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും നല്‍കാതെ കുട്ടികള്‍ അവശതയില്‍ ആയിരുന്നു. പലരുടെയും ശരീരത്തില്‍ ക്രൂര മര്‍ദനത്തിന്റേയും പാടുകളുമുണ്ടെന്നും പോലീസ് പറഞ്ഞു.
ഭൂരിഭാഗം പേരെയും അടിമകളെപ്പോലെയാണ് കണ്ടിരുന്നത്. ബന്ധനത്തില്‍ നിന്നും രക്ഷപെടാന്‍ ആരെങ്കിലും ശ്രമിക്കുന്നതായി കണ്ടെത്തിയാല്‍ ഇവരെ ക്രൂര മര്‍ദ്ദനത്തിനിരയാക്കും. അടിമകളായിട്ടാണ് ഇവര്‍ തടവിലാക്കിയവരെ കൈകാര്യം ചെയ്‌തെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം മതപഠനത്തിനാണ് കുട്ടികളെ അയച്ചത്. കുട്ടികള്‍ക്ക് നേരെ അക്രമം നടക്കുന്നത് അറിയില്ലെന്നും രക്ഷിതാക്കള്‍ അറിയിച്ചു.
















