കണ്ണൂര്‍: മാഹിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബേറ് നടത്തിയത് സിപിഎം നേതൃത്വത്തിന്റെ തിരക്കഥ പ്രകാരം. പോലീസ് നടത്തിയ തന്ത്രപരമായ അന്വേഷണത്തില്‍ വാദി പ്രതിയായി. ആര്.എസ്.എസിനെയും ബിജെപിയും പ്രതിക്കൂട്ടിലാക്കാന്‍ വേണ്ടി സ്വയം ബോംബേറ് സൃഷ്ടിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. പന്തക്കല്‍ ബ്രാഞ്ച് സെക്രട്ടറി ബിജു ,സഹായി വിനോദ് എന്നിവരെയാണ് മാഹി പോലീസ് സൂപ്രണ്ട് വംശീദര റെഡിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ബിജുവിന് നേരെ ബോംബെറിഞ്ഞുവെന്നായിരുന്നു പരാതി. എന്നാല്‍ ബ്രാഞ്ച് സെക്രട്ടറി സഹായിയെക്കൊണ്ട് ബോംബെറിയിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതെ തുടര്‍ന്ന് ബിജു തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനിടയില്‍ പോലീസ് അന്വേഷണത്തിലാണ് വാദി പ്രതിയായതും. അറസ്റ്റ് ചെയ്ത രണ്ടു പേരെയും കോടതിയില്‍ ഹാജരാക്കും.
















