തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ നോക്കി ആക്രോശിച്ചുവെന്ന പേരില്‍ യുവാവിനെതിരെ കേസെടുത്തു. ചിറ്റിലപ്പിള്ളി അമ്പിഴപ്പിള്ളി ആന്‍സണ്‍ വടക്ക (40)നെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുഴയ്‌ക്കലില്‍വെച്ചാണ് സംഭവം. കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യസംഭവമാണ്. ബൈക്കിലെത്തിയ ആന്‍സണ്‍ മുഖ്യമന്ത്രിക്ക് കടന്നു പോകാനായി ഉണ്ടാക്കിയ ഗതാഗതക്കുരുക്ക് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന അസി. കമ്മിഷണര്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തെങ്കിലും കൈ തട്ടിമാറ്റി ആന്‍സണ്‍ മുന്നോട്ട് പോകുകയായിരുന്നുവെന്ന് പോലീസ് പറയുന്നത്. ഇതിനിടെ വാഹനങ്ങള്‍ തടഞ്ഞുള്ള മുഖ്യമന്ത്രിയുടെ സഞ്ചാരത്തെയും ഇദേഹം ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ ബലപ്രയോഗത്തിലൂടെ പിടികൂടി കേസെടുക്കുകയായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അലക്ഷ്യമായി വാഹനമോടിച്ചതിനുമാണ് ഇയാളുടെ പേരില്‍ പോലീസ് കേസെടുത്തത്.
















