തിരുവനന്തപുരം: കേരളീയര്‍ എപ്പോഴും ഭാഷയെ സ്‌നേഹിക്കുന്നവരാണെന്നും ഇപ്പോഴത്തെ ഭാഷാവിവാദം അനവസരത്തിലുള്ളതാണെന്നും ഒ. രാജഗോപാല്‍ എംഎല്‍എ. കേരള ഹിന്ദിപ്രചാരസഭ നടത്തിവരുന്ന ഹിന്ദി മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌കൂള്‍/കോളേജ് തല ഹിന്ദി മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്‌ട്രയിലെ പ്രമുഖ ഹിന്ദി സാഹിത്യകാരന്‍ ഡോ. സര്‍ദാര്‍ മുജാവര്‍ മുഖ്യപ്രഭാഷണം നടത്തി. മാര്‍ഇവാനിയോസ് കോളേജ് മുന്‍ പ്രൊഫ. സി.എം. യോഹന്നാന്‍ രചിച്ച ‘ഹിന്ദി ചെറുകഥയുടെ വര്‍ത്തമാനം’ എന്ന പുസ്തകം ജോര്‍ജ് ഓണക്കൂര്‍ പ്രകാശനം ചെയ്തു.
ചടങ്ങില്‍ ഡോ. കെ.സി. അജയകുമാര്‍, ഡോ. മുഹമ്മദ്കുഞ്ഞ് മെഹത്തര്‍, ഹിന്ദി പ്രചാരസഭ സെക്രട്ടറി അഡ്വ. മധു.ബി, അധ്യക്ഷന്‍ എസ്. ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















