ഇസ്ലാമാബാദ്: ഇസ്ലാം വിരുദ്ധമെന്നാരോപിച്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു നടക്കുന്നത് പാക്കിസ്ഥാന്‍ സര്‍വകലാശാല വിലക്കി. പാകിസ്ഥാനില്‍ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവശ്യയിലെ ബച്ചാഖാന്‍ സര്‍വകലാശാലയാണ് വിചിത്രമായ ഉത്തരവിറക്കിയിരിക്കുന്നത്.
നിയമം ലംഘിച്ചാല്‍ കനത്ത പിഴ ഇടാക്കല്‍, മാതാപിതാക്കളെ വിളിച്ചു വരുത്തല്‍, സസ്‌പെന്‍ഷന്‍ മുതലായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. നിലവില്‍ സര്‍വകലാശാലയില്‍ ഇസ്ലാമിക് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടി വരികയാണെന്നും ഇതിനു പരിഹാരമായിട്ടാണ് ഇത്തരമൊരു ഉത്തരവിലൂടെ ലക്ഷ്യമിടുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു.
എന്നാല്‍ സംഭവം പുറത്തായതോടെ സര്‍ക്കുലറിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സര്‍ക്കുലറിന് അനുകൂലിച്ചും നിരവധി പേര്‍ രംഗത്തുണ്ട്. സമൂഹമാധ്യമങ്ങളില്‍ വിഷയത്തില്‍ ചേരി തിരിഞ്ഞ് പോര് ആരംഭിച്ചിട്ടുണ്ട്.
















