കൊച്ചി : ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ നിര്‍ബന്ധിതമായി ഇസ്ലാമിലേക്ക് മതം മാറ്റാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സിപിഎം പാര്‍ട്ടി ചാനലും. കേസില്‍ പ്രതിക്കെതിരെയുള്ള വാര്‍ത്തകള്‍ കെട്ടിച്ചമയ്‌ക്കുന്നതാണെന്നാണ് കൈരളി ആരോപിക്കുന്നത്.
കേസിലെ പ്രതി മുഹമ്മദ് ജാസിമിനെ രക്ഷിക്കാന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് പാര്‍ട്ടി ചാനലും പ്രതിയുടെ ബന്ധുക്കളുടെ നിരീക്ഷണത്തെ വാര്‍ത്തയാക്കിയിരിക്കുന്നത്. പെണ്‍കുട്ടിയുമായി ജാസിം പ്രണയത്തില്‍ ആയിരുന്നു. പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നുമാണ് കൈരളി പ്രചരിപ്പിക്കുന്നത്.
ഇതോടെ സിപിഎം മാധ്യമം ഇരയ്‌ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനത്തിന് ശ്രമിച്ച കേസ് ലൗജിഹാദ് ആണെന്ന ആരോപണത്തിനു പിന്നില്‍ സംഘ പരിവാറാണെന്നും കൈരളി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. പ്രതിയുടെ ബന്ധുക്കളുടെ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് കൈരളി സംഘപരിവാറിനെതിരെ വാര്‍ത്തകള്‍ പടച്ചുവിടുന്നത്.
തന്റെ മകള്‍ പീഡിപ്പിക്കപ്പെട്ടുവെന്നും ലൗജിഹാദ് സംഘമാണ് ഇതിന് പിന്നിലെന്നും പെണ്‍കുട്ടിയെ പിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതിയുടെ ബന്ധുക്കള്‍ പറഞ്ഞത് ഉയര്‍ത്തിക്കാട്ടി കോഴിക്കോട്ടേത് ലൗജിഹാദല്ല എന്ന് സമര്‍ത്ഥിക്കുകയാണ് സിപിഎം കേന്ദ്രങ്ങള്‍. ലൗജിഹാദ് സംഘങ്ങളാണ് സംഭവത്തിനു പിന്നിലെന്നും എന്‍ഐഎ അന്വേഷിക്കണമെന്നുമാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ നിലപാട്.
















