കോട്ടയം: പാലായില്‍ ആദ്യ ഫലസൂചനകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ 3208 ഇരുനൂറിനടുത്ത് വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുകയാണ്. രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട് പഞ്ചായത്തുകളില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ നാലാം റൗണ്ടിലും എല്‍ഡിഎഫ് ലീഡുയര്‍ത്തുകയാണ്.
ആദ്യമെണ്ണിയ പോസ്റ്റല്‍ വോട്ടില്‍ ഇരുമുന്നണികളും ആറുവീതം വോട്ടുകള്‍ നേടിയപ്പോള്‍ മൂന്നെണ്ണ അസാധുവായി. സര്‍വീസ് വോട്ടുകളില്‍ രണ്ടെണ്ണവും അസാധുവായി. അതേസമയം എണ്ണുന്നത് കോണ്‍ഗ്രസ് സ്വാധീനമേഖലയിലെ വോട്ടല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍. യുഡിഎഫ് ഉടന്‍ മുന്നിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ മണ്ഡലത്തില്‍ ബിജെപി വോട്ടു നില ഉയര്‍ന്നിട്ടുണ്ട്. 5264 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥി എന്‍. ഹരിക്ക് നാല്‍പ്പത് ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ നേടിയിരുക്കുന്നത്.
2014, 2016, 2019 വര്‍ഷങ്ങളില്‍ യുഡിഎഫ് മുന്നിലെത്തിയ പഞ്ചായത്താണ് രാമപുരം. ഇവിടെയാണ് ഇപ്പോള്‍ മാണി സി. കാപ്പന്‍ ലീഡ് ചെയ്യുന്നത്.
















