മലപ്പുറം : മലപ്പുറത്ത് 12 വയസ്സുള്ള പെണ്‍കുട്ടിയെ 30 ഓളം ആളുകള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. രണ്ടു വര്‍ഷത്തിനിടയിലാണ് ഇത്രയും ആളുകള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചത്. പണം നല്‍കി പിതാവിന്റെ സുഹൃത്താണ് ആദ്യം പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.
തിരൂരില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബം വാടകയ്‌ക്ക് താമസിച്ചു വരികയാണ്. ഇവരുട വീട്ടില്‍ നിന്നും പല രാത്രികളിലും പെണ്‍കുട്ടിയുടെ കരച്ചിലും ആക്രോശങ്ങളും കേള്‍ക്കാന്‍ തുടങ്ങിയതോടെ അയല്‍വാസികളില്‍ ഒരാള്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളിലെ കൗണ്‍സിലറോട് നടത്തിയ വെളിപ്പെടുത്തലിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പിതാവിന്റെ സുഹൃത്ത് മുതല്‍ പലരും കൂട്ടിയെ ശാരീരികമായി പീഡിപ്പിച്ചു വരികയാണ്. പണത്തിനു വേണ്ടി പിതാവ് ഉള്‍പ്പടെയുള്ള ആളുകള്‍ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്‌ച്ചവെച്ചതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
പെണ്‍കുട്ടിയെ സ്‌കൂളില്‍ അമ്മ തന്നെ കൊണ്ടുവന്ന് വിടുകയും തിരിച്ച് വിളിച്ചോണ്ട് പോവുകയുമായിരുന്നു. കൂടാതെ ഭയം മൂലം പെണ്‍കുട്ടി ആരോടും സംസാരിച്ചിരുന്നുമില്ല. പിതാവിന് ജോലി ഇല്ലെന്നും രോഗാവസ്ഥയില്‍ കിടക്കുന്ന അമ്മൂമ്മയുള്‍പ്പടെയുള്ള കുടുംബമാണ് തന്റേത്. വാടക വീട്ടിലാണ് ഇപ്പോള്‍ കഴിയുന്നത്. വാടക കൊടുക്കാനുള്ള വരുമാനം പോലും തന്റെ കുടുംബത്തിനില്ല. പിതാവിനെ അറസ്റ്റ് ചെയ്താല്‍ കുടുംബത്തിന്റെ സഹായത്തിനായി പിന്നെ ആരും ഉണ്ടാകില്ലെന്നും പെണ്‍കുട്ടി കൗണ്‍സിലറെ അറിയിച്ചു.
അതേസമയം പെണ്‍കുട്ടിയോടുള്ള ഇത്രയും പേരുടെ പെരുമാറ്റം തന്നെ എന്തായിരുന്നെന്ന് പെണ്‍കുട്ടിക്ക് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് കൗണ്‍സിലര്‍ പറഞ്ഞു. ജോലി ഇല്ലാത്ത പിതാവ് ആദ്യം ഭാര്യയെ ലൈംഗിക വൃത്തിക്ക് നിര്‍ബന്ധിച്ചിരുന്നു. അതിനുശേഷമാണ് പെണ്‍കുട്ടിയിലൂടെ പണം ഉണ്ടാക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ അറിയിച്ചു.
പെണ്‍കുട്ടി പല തവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഞായറാഴ്‌ച്ച നടത്തിയ വൈദ്യ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കൂടാതെ രണ്ടു പേര്‍ക്കുമെതിരേയും പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മലപ്പുറം ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പോലീസ് പി.പി. ഷംസു അറിയിച്ചു. തിരുരങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ നൗഷാദ് ഇബ്രാഹിം സ്ഥലതെത്തി പിതാവിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
അതിനിടെ തന്റെ കുടുംബത്തിന് എതിരേയുള്ള ഈ ആരോപണങ്ങളെല്ലാം തെറ്റാണ്. അയല്‍ക്കാര്‍ കെട്ടിച്ചമച്ചത് ആണെന്നും മകളെ തിരിച്ചു നല്‍കണമെന്നും പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 289 കുട്ടികളാണ് മലപ്പുറം ജില്ലയില്‍ മാത്രം ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുള്ളത്.
















