കൂറ്റനാട് : സാമൂഹികമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ വ്യാജപരാമര്‍ശം നടത്തിയെന്ന പരാതിയില്‍ വി.ടി. ബല്‍റാം എം.എല്‍.എ.ക്കെതിരേ തൃത്താല പോലീസ് കേസെടുത്തു. തൃത്താല മുന്‍ എം.എല്‍.എ. വി.കെ. ചന്ദ്രന്റെ സംരക്ഷണത്തിലാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള കോടനാട് ടാര്‍ മിക്‌സിങ് പ്ലാന്റ് പ്രവര്‍ത്തനമെന്ന് വി.ടി. ബല്‍റാം പറഞ്ഞിരുന്നു. പ്ലാന്റിനെതിരെ കോടനാട് നടന്ന പ്രതിഷേധ മാര്‍ച്ചിലാണ് എം എല്‍ എ ആരോപണം ഉന്നയിച്ചത്. ഈ ആരോപണം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. തുടര്‍ന്ന് വി.കെ. ചന്ദ്രന്റെ പരാതിയിലാണ് പോലീസ് നടപടി.
















