പിറവം: സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയതോടെ പിറവം പള്ളിയുടെ ഗേറ്റ് പൊളിച്ച് പോലീസ് അകത്തുകയറി. പോലീസ് അറസ്റ്റ് ചെയ്യട്ടെയെന്നും അല്ലാതെ സ്വയം ഇറങ്ങില്ലെന്നും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി നിലപാട് വ്യക്തമാക്കി. സ്ഥലത്ത് സംഘര്‍ഷം ഉണ്ടായതോടെ കലക്ടര്‍ നേരിട്ടെത്തി യാക്കോബായക്കാരുമായി ഇപ്പോള്‍ ചര്‍ച്ച നടത്തുകയാണ്. കാതോലിക്കയും മെത്രാപ്പോലീത്തമാരും ഉള്‍പ്പെടെ പള്ളിയില്‍ തുടരുകയാണ്. തുടര്‍ന്ന് പോലീസ് നടപടികളിലേക്ക് കടക്കുകയും. യാക്കോബായ വൈദികരെ അടക്കം അറസ്റ്റ് ചെയ്ത് നീക്കുകയാണ് ഇപ്പോള്‍.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സമ്മതിക്കാതെ പിറവം പളളിക്കുള്ളില്‍ കയറിയിരിക്കുന്നവരെ ഉച്ചയ്‌ക്ക് മുമ്പ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുകയെന്നതാണ് നിര്‍ദേശം. കോടതി വിധിപ്രകാരം പിറവം സെന്റ് മേരീസ് പള്ളിയില്‍ ആരാധന നടത്താനെത്തുന്നവരെ തടയില്ലെന്ന് യാക്കോബായ സഭ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയ മാര്‍ പോളികാര്‍പസ് നേരത്തെ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഓര്‍ത്തഡോക്‌സുകാര്‍ അകത്തുകയറാന്‍ ശ്രമിച്ചെങ്കിലും കൂട്ടത്തോടെ യാക്കോബായക്കാര്‍ തടഞ്ഞിരുന്നു.
പള്ളിത്തര്‍ക്കക്കേസില്‍ ബലപ്രയോഗം നടത്തിയാല്‍ വെടിവെപ്പ് വരെ നടന്നേക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പിറവം വലിയ പള്ളിയില്‍ കോടതി വിധി നടപ്പാക്കാന്‍ പോലീസ് ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് കോതമംഗലം പള്ളിക്കേസില്‍ പോലീസ് ഇത്തരമൊരു സത്യവാങ്മൂലം സമര്‍പ്പിച്ചത്. സഭാതര്‍ക്കം പരിഹരിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെടാവുന്ന സാഹചര്യം ഒഴിവാക്കണം. വെടിവെപ്പും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ച് കോടതി വിധി നടപ്പാക്കാന്‍ സാധിക്കില്ലെന്നും പോലിസ് കോടതിയില്‍ അറിയിച്ചു. കോതമംഗലം സിഐയാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ശബരിമലയില്‍ വന്‍തോതില്‍ വിശ്വാസികള്‍ക്കു നേര് ലാത്തിച്ചാര്‍ജും ഗ്രനേഡ് പ്രയോഗവും നടത്തി വിധി നടപ്പാക്കാന്‍ ഇറങ്ങിയ പിണറായി സര്‍ക്കാരാണ് സഭ വിഷയത്തില്‍ ഇത്തരമൊരു സത്യവാങ്മൂലവുമായി കോടതിയെ സമീപിച്ചത്.
















