കൊച്ചി: അന്യമതത്തില്‍നിന്നു വിവാഹം കഴിച്ചയ് സിപിഎം സ്ഥാനാര്‍ഥിത്വത്തിന് അയോഗ്യതയായി. എറണാകുളത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലാണ് ഇത്തരമൊരു മതപരമായ അയോഗ്യത ഉണ്ടായത്. സിപിഎം ഏരിയ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്ന് എറണാകുളത്ത് അഡ്വ. മനുറോയ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാന്‍ ഇന്നലെ കൂടിയ സിപിഎംജില്ല സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചത്. ഡോ. സെബാസ്റ്റിയന്‍ പോളിന്റെ മകന്‍ അഡ്വ.റോണ്‍ബാസ്റ്റ്യന്റെ പേരും അഡ്വ. മനുറോയിയുടെ പേരുമാണ് ചര്‍ച്ചയില്‍ വന്നത്. എന്നാല്‍ അന്യമതത്തില്‍ നിന്ന് വിവാഹം കഴിച്ചതാണ് റോണ്‍ബാസ്റ്റ്യന് വിനയായത്. മുസ്ലീം സമുദായത്തലെ യുവതിയെ വിവാഹം കഴിച്ചതിനാല്‍ ലത്തീന്‍ സമുദായത്തിന്റെ വോട്ടുകള്‍ ലഭിക്കില്ലെന്ന അഭിപ്രായമാണ് ചില നേതാക്കള്‍ പ്രകടിപ്പിച്ചത്. ഇതോടെ മനുവിന് നറുക്കുവീഴുകയായിരുന്നു.
എല്‍ഡിഎഫ് സ്വതന്ത്രനായിട്ടാകും മനുറോയി മത്സരിക്കുക. പാര്‍ട്ടി ലത്തീന്‍ സമുദായത്തിന്റെ പിന്നലെ പോകുന്നതിലാണ് ഒരു വിഭാഗത്തിന് എതിര്‍പ്പ്. ഇടതുസ്ഥാനാര്‍ഥിയായി ലത്തീന്‍ സമുദായത്തില്‍നിന്നുള്ള ഒരാളെയാണ് സിപിഎം ആദ്യം മുതല്‍തന്നെ അന്വേഷിച്ചിരുന്നത്. പാര്‍ട്ടി ചിഹ്നം ഉപേഷിച്ച് സ്വതന്ത്രനെ പരീഷിക്കുന്നതിലും സിപിഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയുണ്ട്. പിണറായി പക്ഷത്തിന്റെ താല്‍പര്യമാണ് ലത്തീന്‍കാരനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് പിന്നില്‍ എം.എ. ബേബിതോമസ് ഐസക്ക് വിഭാഗത്തിന് ഈ തിരുമാനത്തോട് എതിര്‍പ്പാണ്.
മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ കെ.എം. റോയിയുടെ മകനാണ് മനു റോയി. എറണാകുളം ബാര്‍ അസോസിയേഷനില്‍ മൂന്നുതവണ ഭാരവാഹിയായിരുന്നു മനു. ലോയേഴ്‌സ് യൂണിയന്‍ അംഗമാണ്. മതേതരത്വം പറയുന്ന പാര്‍ട്ടി, ലത്തീന്‍ വോട്ടുകളെ ലക്ഷ്യമാക്കി മനുവിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടി അണികളില്‍ അമര്‍ഷമുണ്ട്.
















