കൊച്ചി: കേരളത്തിലെ ആദ്യ ആര്‍എസ്എസ് പ്രചാരകനായിരുന്ന ഭാസ്‌കര്‍ റാവുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഒക്‌ടോബര്‍ അഞ്ചിന് സമാപനം. ആചന്ദ്ര ഭാസ്‌കരം എന്ന പേരില്‍ എറണാകുളത്ത് എളമക്കര ഭാസ്‌കരീയത്തിലാണ് സമാപന പരിപാടി. ഭാസ്‌കര്‍ റാവുജി എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തെ അടുത്തറിഞ്ഞവരും കണ്ടറിഞ്ഞവരും കേട്ടറിഞ്ഞവരും കുടുംബസമേതം ഒന്നിച്ച് ചേരുന്ന നൂറാം ജന്മദിനാഘോഷത്തിന് അഞ്ചിന് രാവിലെ 10 മണിക്ക് തുടക്കമാകും.
10 ന് വനം-വനവാസി- വികസനം, പരാജയപ്പെട്ട കേരളം എന്ന വിഷയത്തില്‍ സെമിനാര്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എംപിയും നാഷണല്‍ മോണ്യൂമെന്റ്‌സ് അതോറിറ്റി ചെയര്‍മാനുമായ തരുണ്‍ വിജയ്, കെ.സി പൈതല്‍, ഡോ. കെ. വനജ, അഡ്വ. സുഭാഷ് ചന്ദ്, എസ്. രാമനുണ്ണി പങ്കെടുക്കും. ഉച്ചകഴിഞ്ഞ് പ്രൗഢ സംഗമം പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് സമാപന സമ്മേളനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. ഹര്‍ഷ ചൗഹാന്‍, ആര്‍. ഹരി, ജെ. നന്ദകുമാര്‍, അഡ്വ. സി.കെ. സജിനാരായണന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, എം. രാധാകൃഷ്ണന്‍, പി.ഇ.ബി. മേനോന്‍, എസ്. സേതുമാധവന്‍, മധു.എസ്.നായര്‍, ഡോ. ആര്‍. വന്നിയ രാജന്‍, രേണുക ദേവ്, പി.പി. രമേഷ് ബാബു സംസാരിക്കും.
കൊച്ചിന്‍ ഷിപ്‌യാഡ് സിഎംഡി: മധു. എസ്. നായര്‍ അധ്യക്ഷനും കെ.ജി. വേണുഗോപാല്‍ ജനറല്‍ സെക്രട്ടറിയുമായി വിപുലമായ ആഘോഷ സംഘാടക സമിതി പ്രവര്‍ത്തിക്കുന്നു.
















