ന്യൂദല്‍ഹി : ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും ഇസ്ലാം മതത്തിലേക്കല്ല ഇസ്ലാം ഭീകരതയിലേക്കാണ് പെണ്‍കുട്ടികളെ പരിവര്‍ത്തനം ചെയ്യുന്നതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുരിയന്‍. രാജ്യത്ത് നിരവധി സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ ചില സംഭവങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള മധ്യസ്ഥരായും ഇവര്‍ പ്രവര്‍ത്തിക്കാറുണ്ടെന്നും ജോര്‍ജ് കുര്യന്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയെ(എന്‍ഐഎ) കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചതായും ജോര്‍ജ് കുര്യന്‍ അറിയിച്ചു.
ദല്‍ഹിയില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട മലയാളി പെണ്‍കുട്ടിയെ മതം മാറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. അവിടെ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് മതം മാറ്റിയതെന്നും റിപ്പോര്‍ട്ടുകളില്‍ പിതാവിന്റെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. ദല്‍ഹിയില്‍ പെണ്‍കുട്ടിയെ മതംമാറ്റിയ സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അന്വേഷണം നടത്തുന്നുണ്ട്. കേരളത്തില്‍ ഇതിനു മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇതിനു മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഹിന്ദു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് മുസ്ലിം യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചതായി പരാതി ലഭിച്ചിച്ചുണ്ട്. എന്‍ഐഎ കേസില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ വേണ്ടത്ര തെളിവുകള്‍ ലഭിക്കാതെ പോവുകയാണ് ചെയ്തിട്ടുള്ളത്.
മനുഷ്യാവകാശ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഭ്യന്തര വകുപ്പിന് നല്‍കിയ കത്തില്‍ കോഴിക്കോട് മയക്കുമരുന്ന് കലര്‍ത്തി ജ്യൂസ് നല്‍കി പീഡിപ്പിച്ച് മത പരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ച സംഭവത്തെ കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. സംഭവത്തില്‍ സമൂഹം ജാഗ്രത പാലിക്കണമെന്ന് കേരള കത്തോലിക്ക ബിഷപ്പ് കോണ്‍ഫറന്‍സ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
2005നും 2012നും ഇടയില്‍ 4000 പെണ്‍കുട്ടികള്‍ മത പരിവര്‍ത്തനത്തിന് വേധേയരായിട്ടുണ്ട്. കൂടാതെ 2006നും 2009നും ഇടയില്‍ 2600 സ്ത്രീകളെ ഇസ്ലാമിലേക്ക് മാത്രം മതം മാറ്റിയിച്ചുണ്ട് ഇതില്‍ 40 മുതല്‍ 50 വരെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോഴിക്കോട് ജില്ലയില്‍ തന്നെയാണ്. ഇതില്‍ പല സംഭവങ്ങളും ഇവരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റിയിട്ടുള്ളതാണെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
















