തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് വട്ടിയൂര്‍ക്കാവിലും ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി.പുളിക്കല്‍ അരൂരും മറ്റൊരു വൈസ് പ്രസിഡന്റ് കെ.യു. ജനീഷ്‌കുമാര്‍ കോന്നിയിലും മത്സരിക്കും. മനു റോയിയാണ് (എറണാകുളം) സ്ഥാനാര്‍ഥി. ഇടതുസ്വതന്ത്രനായാണ് മത്സരിക്കുക. മഞ്ചേശ്വരത്തു സിപിഎം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയംഗം ശങ്കര്‍ റേ മത്സരിക്കും. മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.എച്ച്. കുഞ്ഞമ്പുവിന്റെ പേരാണ് പുറത്തുവന്നതെങ്കിലും ഒടുവില്‍ ശങ്കര്‍ റേയെ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തെ സാഹചര്യമല്ല ഇപ്പോഴെന്നും ശബരിമല ഒരു ഘടകമേ അല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
















