കൊച്ചി: താമസക്കാരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി മരടിലെ നാല് ഫ്‌ളാറ്റുകളിലെ വൈദ്യുതി കെഎസ്ഇബി വിഛേദിച്ചു. മരടിലെയും സമീപ പ്രദേശങ്ങളിലെയും കെഎസ്ഇബി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി രഹസ്യമായി എത്തിയാണ് വൈദ്യുതുുി ബന്ധി വിച്ഛേദിച്ചത്.
പുലര്‍ച്ചെ അഞ്ച് മണിയോടെ എത്തി നാല് ഫ്‌ളാറ്റുകളിലെയും വൈദ്യുതി ഒരേ സമയയത്ത് വിച്ഛേദിക്കുകയായിരുന്നു. കനത്ത പോലീസ് സുരക്ഷ ഒരുക്കിയാണ് കെഎസ്ഇബിയുടെ നടപടി. വൈദ്യുതി വിഛേദിച്ചതില്‍ പ്രതിഷേധിച്ച് ഫ്‌ളാറ്റ് ഉടമകള്‍ പ്രതിഷേധം ആരംഭിച്ചു. കടുത്ത മനുഷ്യാവകാശലംഘനാണെന്ന് നടന്നതെന്ന് ഫ്‌ളാറ്റ് ഉടമകള്‍ പറഞ്ഞു. എല്ലാത്തരത്തിലും മനുഷ്യത്തരഹിതവും അതിക്രൂരവുമായ നടപടിയാണ് സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ എടുത്തിരിക്കുന്നത്. പ്രാഥമിക ആവശ്യങ്ങളായ കുടിവെള്ളം, പാചകവാതക കണക്ഷനുകളും വേണം. ഞങ്ങളും ഇന്ത്യന്‍ പൗന്മാരാണ്, മനുഷ്യരാണ്. ഇത്രയും ക്രൂരത കാണിക്കാന്‍ എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത്. ഞങ്ങള്‍ക്ക് നീതി വേണമെന്നും ഫ്‌ളാറ്റ് ഉടമകള്‍ പറയുന്നു.
വെള്ളിയാഴ്‌ച്ചയോടെ കുടിവെള്ളം, പാചകവാതക കണക്ഷനുകളും വിഛേദിക്കണമെന്നാണ് നഗരസഭ വിവിധ വകുപ്പുകളോട നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ എന്ത് വൈദ്യുതിയും വെള്ളവും ഗ്യാസ് കണക്ഷനും ഇല്ലെങ്കിലും ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഉടമകള്‍.
വെള്ളിയാഴ്ച സുപ്രീം കോടതി മരട് ഫ്‌ളാറ്റ് വിഷയം വീണ്ടും പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റേയും മരട് നഗരസഭയുടെയും ഇത്ര ധൃതിയില്‍ കാര്യങ്ങള്‍ നീക്കിയത്. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ വൈകുന്നതില്‍ സുപ്രീംകോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിന് നേരിടേണ്ടി വന്നത്.
















