ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ നിരന്തരം പ്രകോപിക്കുന്ന പാക്കിസ്ഥാനെ ട്രോളി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍. പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതില്‍ ഇന്ത്യയ്‌ക്ക് ഒരു പ്രശ്‌നവുമില്ലെന്നും എന്നാല്‍ ടെററിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ പ്രശ്‌നമുണ്ടെന്നും ജയ്ശങ്കര്‍. ന്യൂയോര്‍ക്കില്‍ ആശ സൊസൈറ്റി സംഘടിപ്പിച്ച സാംസ്‌കാരിക ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. പാക്കിസ്ഥാന്‍ പാക്കിസ്ഥാനായി നിലനില്‍ക്കുകയാണെങ്കില്‍ ചര്‍ച്ചകള്‍ സാധ്യമാകും. എന്നാല്‍, പാക്കിസ്ഥാന്‍ പലപ്പോഴും ടെററിസ്ഥായി മാറുകയാണ്. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഭീകരവാദത്തെ നിര്‍മിക്കുന്ന ഇടമായി പാക്കിസ്ഥാന്‍ മാറിക്കഴിഞ്ഞു. എന്റെ അഭിപ്രായത്തില്‍ കശ്മീരിനെക്കാള്‍ വലിയ പ്രശ്‌നമായി ഇതു മാറുകയാണ്.
കശ്മീരിനേക്കാള്‍ ഇന്ത്യയെ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍ ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നത്. മുംബൈ നഗരത്തെ എന്തിനാണ് പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമിച്ചത്. മുംബൈ കശ്മീരില്‍ അല്ലല്ലോ? അപ്പോള്‍ കശ്മീര്‍ അല്ല പാക്കിസ്ഥാന്റെ ലക്ഷ്യം. ഇന്ത്യ എന്ന രാജ്യത്തെ അസ്വസ്ഥപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും ജയ്ശങ്കര്‍. കശ്മീരിന്റെ പ്രത്യേക പദവി എടുത്തകളഞ്ഞതിലുള്ള പ്രതികരണമാണ് ഇപ്പോള്‍ ഭീകരവാദത്തിലൂടെ പാക്കിസ്ഥാന്‍ നടത്തുന്നതെന്നും വിശ്വസിക്കാനാകതില്ല, 70 വര്‍ഷമായി പാക്കിസ്ഥാന്‍ തുടരുന്ന പ്രക്രിയ ആണിത്. ഭീകരവാദത്തെ വളര്‍ത്തി ഒരു രാജ്യവും സമാധാനമുള്ള രാജ്യമായി മുന്നോട്ടു പോയിട്ടില്ല. തെറ്റായ രീതിയിലാണ് പാക്കിസ്ഥാന്റെ പോക്ക്. കശ്മീരുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്‌ക്ക് ഒരു ഉപാധിയും ഇല്ല. ആദ്.ം അവര്‍ സ്വയം മെച്ചപെട്ട് ഒരു സമാദാന രാജ്യമായി മാറട്ടെ. സാധാരണതരത്തിലുള്ള ഒരു അയല്‍രാജ്യമായി പാക്കിസ്ഥാന്‍ മാറുമ്പോള്‍ എല്ലാത്തരം ചര്‍ച്ചകളും സ്വഭാവികമായി ഉണ്ടാകുമെന്നും ജയ്ശങ്കര്‍.
















