വാഷിങ്ടണ്‍: പാക്കിസ്ഥാനുമായി ഉഭയകക്ഷി ചര്‍ച്ചയ്‌ക്കുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിര്‍ത്തിയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയാണ് ആവശ്യമെന്നും മോദി അറിയിച്ചു. ചൊവ്വാഴ്ച ഇരു നേതാക്കളും നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
അതേസമയം മോദിയെ ഇന്ത്യയുടെ പിതാവെന്നും റോക്ക്സ്റ്റാറെന്നും ചര്‍ച്ചാവേളയില്‍ ട്രംപ് വിശേഷിപ്പിച്ചു. ഇന്ത്യയെ ഒന്നിച്ചു കൊണ്ടുവരാന്‍ മോദിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയോടും പ്രധാനമന്ത്രിയോടും ഏറെ സ്‌നേഹമാണ് തനിക്കുള്ളത്. മോദി എല്‍വിസ് പ്രസ്ലിയെ പോലെ സ്റ്റാറെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യാ-അമേരിക്ക ബന്ധം ഊഷ്മളമാണ്. ഇത് ചില മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോകുകയാണെന്ന് മോദിയും കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നതല്ല. മറിച്ച് പാക്കിസ്ഥാന്‍ ഭീകരവാദത്തിനെതിരെ ഉറച്ച നടപടികള്‍ കെക്കൊള്ളേണ്ടതുണ്ട്. എന്നാല്‍ മധ്യസ്ഥത എന്ന നിര്‍ദ്ദേശം ആവര്‍ത്തിക്കാതെ തന്നെ ട്രംപ് ഇരു നേതാക്കളും ചര്‍ച്ച നടത്തണമെന്ന് നിര്‍ദ്ദേശിച്ചു.
തന്റെ ആദ്യ സത്യപ്രതിജ്ഞയ്‌ക്ക് പാക് പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ലാഹോറില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പത്താന്‍കോട്ടിലും, ഉറിയിലും, ഭീകരരെ അയച്ചാണ് പാക്കിസ്ഥാന്‍ പ്രതികരിച്ചതെന്ന് മോദി കുറ്റപ്പെടുത്തി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടു വരാന്‍ പാക്കിസ്ഥാന്‍ തയ്യാറായിട്ടില്ല. അത് സ്വീകരിക്കട്ടേയെന്നും മോദി പറഞ്ഞു. പാക് മണ്ണിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാന്‍ മോദിക്കാകും എന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ- യുഎസ് ബന്ധം ഒന്നുകൂടി ഊഷ്മളമാക്കുന്നതായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്‌ച്ച.
















