കൊച്ചി : പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചതിനുശേഷം മതപരിവര്‍ത്തനത്തിനു പ്രേരിപ്പിച്ച സംഭവം ഹൈക്കോടതിയിലേക്ക്. കേസില്‍ പ്രതിയെ കുറിച്ച് വിവരം നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തു നിന്ന് നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ പിതാവാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
കോഴിക്കോട് നഗരത്തിലെ പരിശീലന കേന്ദ്രത്തില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ ചെറുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ജാസിമാണ് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചത്. തുടര്‍ന്ന മത പരിവര്‍ത്തനം നടത്തിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തുകയായിരുന്നു.
സംംഭവം വിവാദമായതോടെ നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് മെഡിക്കല്‍ കോളജ് പോലീസിനു കൈമാറി. നടക്കാവ് പോലീസില്‍ ആദ്യം താന്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് നടപടിയെടുത്തില്ലെന്ന് പിതാവ് പറഞ്ഞു. പിന്നീട് മകള്‍ നേരിട്ടെത്തി പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ജാസിം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി 45,000 രൂപയും നാലു പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തിട്ടുണ്ടെന്നും പിതാവ് ആരോപിക്കുന്നുണ്ട്. സംഭവത്തിനുശേഷം മാനസികമായി തകര്‍ന്ന പെണ്‍കുട്ടി ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരികയാണ്. പോലീസ് പ്രതിക്കെതിരേ നടപടിയെടുക്കുന്നില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. പ്രത്യേക സംഘം സ്ഥലതെത്തി പെണ്‍കുട്ടിയില്‍ നിന്നും പോലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
















