ന്യൂയോര്‍ക്ക്: അമേരിക്കയില്‍ 2001 സെപ്റ്റംബര്‍ 11 ഭീകരാക്രമണം നടത്തുന്നതിനു മുന്‍പുവരെ അല്‍ ഖ്വയ്ദ ഭീകരരെ പാക്കിസ്ഥാന്‍ പരിശീലിപ്പിച്ചിരുന്നതായി ഇമ്രാഖാന്‍ പറഞ്ഞു. യുഎസ് തിങ്ക് ടാങ്ക് കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സില്‍ (സിഎഫ്ആര്‍) സംസാരിക്കവെയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. ആക്രമണത്തിന് ശേഷം ഇത്തരം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയം മാറ്റിയിട്ടുണ്ടെന്നും എന്നാല്‍ ആ മാറ്റത്തില്‍ സൈന്യം വിമുഖത കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒസാമയുടെ സാന്നിധ്യത്തെക്കുറിച്ച് രാജ്യത്തിന് അറിയാമായിരുന്നെന്ന് ഈ വര്‍ഷം ജൂലൈയില്‍ ഖാന്‍ സമ്മതിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ അല്‍ ഖ്വയ്ദയെയും അതിന്റെ തലവന്‍ ഒസാമയെയും പറ്റി പാകിസ്ഥാന്‍ നടത്തിയ രണ്ടാമത്തെ വലിയ വെളിപ്പെടുത്തലാണിത്.
















