വേദങ്ങളില്‍ നിന്ന് ഉത്ഭവിച്ചവയാണ് സംഗീതവും ജ്യോതിഷവും. സാമവേദമാണ് സംഗീതത്തിന് ആധാരം. സംഗീതത്തിന്റെ പ്രായോഗിക സാധ്യതകള്‍ എത്രയെന്നതിനെക്കുറിച്ച് ആധികാരികമായ പഠനങ്ങള്‍ വേണ്ടത്ര നടന്നിട്ടില്ല.
നാദം ആകാശത്തു നിന്നും സപ്തസ്വരങ്ങള്‍ ശിവതാണ്ഡവസമയത്തും ഉണ്ടായെന്നാണ് വിശ്വാസം. സംഗീതം ശ്രവിക്കുന്നത് ഈശ്വരചൈതന്യത്തെ നമ്മിലുണര്‍ത്താന്‍ പര്യാപ്തമാണ്. മാനസികവും ശാരീരികവുമായ ഘടനകളില്‍ അത് മാറ്റം വരുത്തുന്നു. സംഗീതത്തിന് ചികിത്സാരംഗത്തുള്ള സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ജീവജാലങ്ങളെയെല്ലാം ആകര്‍ഷിക്കാനുള്ള കഴിവുണ്ട് സംഗീതത്തിന്. രജോഗുണവും തമോഗുണവും അധികരിച്ച മനസ്സുകള്‍ ശുദ്ധസംഗീതശ്രവണത്തിലൂടെ സാത്വികഭാവത്തിലേക്ക് ഉണരുന്നു. മേനാദുരിതങ്ങള്‍ക്ക് അഭികാമ്യമായ പരിഹാരം ഒരു പക്ഷേ സംഗീതമാകാം. ഭഗവാന്‍ കൃഷ്ണന്റെ പുല്ലാങ്കുഴല്‍ നാദം ഗോപസ്ത്രീകളെയും ഗോക്കളേയും ഒരു പോലെ ആഹ്ലാദിപ്പിച്ചിരുന്നു. ത്യാഗരാജസ്വാമികളും താന്‍സനും സംഗീതം പൊഴിച്ച് ദീപം തെളിയിച്ച മഹാത്മാക്കളാണ്.
















