ലണ്ടന്‍: സമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് പൊളിഞ്ഞു. ഇതോടെ 20000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായി. ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന പഠനങ്ങള്‍ക്കിടെയാണ് 178 വര്‍ഷം പഴക്കമുള്ള ബ്രട്ടീഷ് ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് പാപ്പരായതായി പ്രഖ്യാപിച്ചത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയിരുന്ന രണ്ടായിരം കോടി രൂപ നല്‍കാന്‍ ബാങ്കുകളോ നിക്ഷേപകരോ തയാറാകാത്തതാണ് കമ്പനി പൂട്ടിയതിന് പ്രധാന കാരണം. തോമസ് കുക്കിന്റെ നൂറിലേറെ വിമാനങ്ങള്‍ അടിയന്തിരമായി ബ്രിട്ടനില്‍ തിരിച്ചറിക്കി. 20,000 കോടി രൂപയ്‌ക്കു തുല്യമായ കടമാണ് തോമസ് കുക്കിന് ഉള്ളത്.
തോമസ് കുക്ക് ഇന്ത്യയില്‍ വേറെ കമ്പനിയായതിനാല്‍ ആയതിനാല്‍ പ്രതിസന്ധി ബാധിക്കില്ലെന്ന് അധികൃതര്‍ പറയുന്നു.
















