വാഷിങ്ടണ്‍: യുഎസില്‍ വിമാനത്തിനുള്ളില്‍ രണ്ട് മുസ്ലിം യാത്രികര്‍ നിസ്‌കാരം നടത്തിയതില്‍ പരിഭ്രമിച്ച് സര്‍വ്വീസ് റദ്ദാക്കി. ബര്‍മിങ്ഹാമില്‍നിന്ന് ഡള്ളാസിലേക്കുള്ള വിമാനമാണ് അടിയയന്തിരമായി നര്‍ത്തിയത്. സുരക്ഷാ കാരണങ്ങളാലാണ് സര്‍വ്വീസ് റദ്ദാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം നല്‍കിയിരിക്കുന്നത്.
അബ്ദറൂഫ് അല്‍ഖവല്‍ദേ, ഇസാം അബ്ദള്ള എന്നീ രണ്ടു യാത്രികരാണ് വിമാനത്തിനുള്ളില്‍ നിസ്‌കരിച്ചത്. രണ്ടായി ടിക്കറ്റ് ബുക്ക് ചെയ്ത ഇരുവരും ഒരുമിച്ച് നിസ്‌കരിച്ചതാണ് കൂടുതല്‍ സംശയം ഉയര്‍ത്തിയത്. ഇവരില്‍ ഒരാള്‍ ടോയ്‌ലറ്റില്‍ ഏറെനേരം ചെലവഴിച്ചതും രണ്ടുതവണ ഫ്‌ളഷ് ചെയ്തതും ജീവനക്കാരിലും സംശയം ഉയര്‍ത്തി.
അതേസമയം തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമാണിതെന്ന് പിന്നീട് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാം റിലേഷന്‍സ് ആസ്ഥാനത്ത് നടത്തിയ അബ്ദള്ള നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിമാനത്തിലെ സംഭവം തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കി. മാനസികസമ്മര്‍ദ്ദം കാരണം ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
സാങ്കേതിക തകരാര്‍ കാരണം വിമാനം വൈകുമെന്ന് അറിയിച്ച് നിരവധി തവണ അനൗണ്‍സ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഞാന്‍ ടോയ്‌ലറ്റിലേക്ക് പോയത്. അവിടെ നിന്നും തിരികെ എത്തിയപ്പോള്‍ ഡോര്‍ പുറത്തുനിന്ന് ലോക്ക് ചെയ്തിരിക്കുകയായിരുന്നു. ഏറെതവണ ആവശ്യപ്പെട്ടശേഷമാണ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ഡോര്‍ തുറക്കാന്‍ തയ്യാറായത്. ഈ സംഭവം ശരിക്കും ഞെട്ടിച്ചു. പിന്നീട് സീറ്റില്‍ പോയി ഇരുന്നെങ്കിലും വിമാനത്തിന്റെ സര്‍വ്വീസ് റദ്ദാക്കുന്നതായി അറിയിക്കുകയായിരുന്നു.
വിമാനത്താവളത്തില്‍ എത്തിയതുമുതല്‍ സുരക്ഷാ ജീവനക്കാരും മറ്റും തന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. എവിടേക്ക് തിരിഞ്ഞാലും അവര്‍ പിന്നാലെ ഉണ്ടായിരുന്നു. ഇതിനിടയില്‍ വിമാനത്താവളത്തിലെ പോലീസുകാരും എഫ്ബിഐ ഏജന്റും തന്നെ സമീപിച്ച് കൂടുതല്‍ സംസാരിക്കാനുണ്ടെന്നും സെക്യൂരിട്ടി ഏരിയയിലേക്ക് വരണമെന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കി. അന്വേഷണ സംഘം വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതിനെ തുടന്നാണ് വിട്ടയയ്ച്ചതെന്നും അബ്ദള്ള അറിയിച്ചു.
















